കൂത്താളി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ് രൂപീകരണ യോഗം പ്രസിഡന്റ് തണ്ടോറ ഉമ്മർ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് റഹീന അറയിൽ അധ്യക്ഷ്യം വഹിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഇ. ടി സത്യൻ പദ്ധതി രൂപരേഖ അവതരിപ്പിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ പി. കെ ശ്രീധരൻ, ഷീബപ്രഭാകരൻ,പഞ്ചായത്ത് സെക്രെട്ടറി വി. മനോജ്, അസൂത്രണ സമിതി വൈസ് ചെയർമാൻ രാജൻ കെ പുതിയേടത്ത് മെമ്പർമാരായ രവീന്ദ്രൻ കേളോത്ത്, എം കെ മനോജ്, എ സി ബിജു, മണി, ബിന്ദു, റൈഹാനത്ത്, ധന്യ രമേശ്, ശ്യാമള ബാലകൃഷ്ണൻ എന്നിവർ സംസാരിച്ചു.
