ഡിജിറ്റൽ അടിമത്വം:ഗുരുതര പ്രത്യാഘാതമുണ്ടാക്കും;വിസ്‌ഡം ജില്ലാനേതൃ സംഗമം

കൊയിലാണ്ടി : ഡിജിറ്റൽ മാധ്യമങ്ങളുടെ അമിത ഉപയോഗം വ്യക്തികളിലും കുടുംബങ്ങളിലും സമൂഹത്തിലും ഗുരുതരമായ മാനസികവും സാമൂഹികവുമായ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്നുമെന്ന് വിസ്ഡം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മുജാഹിദ് നേതൃ സംഗമം അഭിപ്രായപ്പെട്ടു. സാങ്കേതികവിദ്യ മനുഷ്യന്റെ സേവകനാകേണ്ടതിന്നുപകരം മനുഷ്യൻ തന്നെ അതിന്റെ അടിമയായി മാറുന്ന അവസ്ഥ ആശങ്കാജനകമാണെന്നും സംഗമം വിലയിരുത്തി.

വിദ്യാർത്ഥികളുടെയും യുവാക്കളുടെയും കർമ്മശേഷി സമൂഹ നന്മക്കു ഉപയോഗപ്പെടുത്താവുന്ന വിധം പദ്ധതികൾ ആവിഷ്കരിക്കാൻ ഭരണകൂടങ്ങൾ തയ്യാറാവണം. സംഗമം അഭിപ്രായപ്പെട്ടു. കൊയിലാണ്ടി മുജാഹിദ് സെൻ്ററിൽ സംഘടിപ്പിച്ച സംഗമം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ അശ്റഫ് ഉദ്ഘാടനം ചെയ്തു.

ജില്ലാ വൈസ്പ്രസിഡന്റ് അഡ്വ. കെ.പി. പി അബൂബക്കർ അധ്യക്ഷത വഹിച്ചു. വിസ്ഡം ഓർഗനൈസേഷൻ ജില്ലാ സെക്രട്ടറി കെ ജമാൽ മദനി, ജില്ലാ ട്രഷറർ സി.പി സാജിദ്, വൈസ് പ്രസിഡണ്ട് കെ അബ്ദുൽ നാസർ മദനി,ഒ റഫീഖ് മാസ്റ്റർ,മൊയ്തു മേനിക്കണ്ടി, സെക്രട്ടറിമാരായ പുനത്തിൽ മജീദ് മാസ്റ്റർ വി.വി ബഷീർ, കെ.പി.പി ഖലീലു റഹ്മാൻ, ടി.ടി ഖാസിം, നൗഫൽ അഴിയൂർ, വി.കെ ഉനൈസ് സ്വലാഹി, ഒ.കെ. അബ്ദുല്ലത്തീഫ് എന്നിവർ വിഷയങ്ങൾ അവതരിപ്പിച്ചു. ഹബീബുറഹ്മാൻ സ്വലാഹി മുഖ്യപ്രഭാഷണം നടത്തി. വി.സി മുഹമ്മദ് മാസ്റ്റർ (പൂനൂർ) പി. അബൂബക്കർ മാസ്റ്റർ( ബാലുശ്ശേരി) എൻ എൻ സലീം( കൊയിലാണ്ടി)മുഹമ്മദലി നന്തി(പയ്യോളി) ഷമീർ മണിയൂർ(വടകര) ടി.പി നസീർ (നാദാപുരം) കെ റഷീദ് മാസ്റ്റർ (പേരാമ്പ്ര) ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ജമാൽ കൊല്ലം സ്വാഗതവും നാസർ പൂനൂർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.