രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തിൽ കോഴിക്കോട് കിഡ്സൺ കോർണറിൽ രാവിലെ 10 മണിക്ക് ഉപവാസ സമരം സംഘടിപ്പിച്ചു. മഹാത്മാ ഗാന്ധി പാഠപുസ്തകത്തിൽ മാത്രം ജീവിക്കുന്ന ഒരാളല്ലന്നും, ഗാന്ധിജി ഒരു ദർശനം തന്നെയാണന്ന് ആധുനിക ഇന്ത്യയിലൂടെ നമുക്ക് മനസ്സിലാക്കാൻ സാധിച്ചത്. ഗാന്ധിയെ വെടിവെച്ചു കൊന്നത് ഇന്ത്യയിലെ ഫാസിസ്റ്റുകളാണങ്കിൽ അവരുടെ ഭരണം ഇന്ത്യാ രാജ്യത്ത് വന്നതിന് ശേഷം ഗാന്ധിജിയെ സർവ്വ മേഖലകളിലും തിരസ്ക്കരിക്കാൻ ഗവൺമെന്റിൻ്റെ ഭാഗത്തു നിന്നും വരികയാണന്നും അതിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയിൽ നിന്നും ഗാന്ധിജിയുടെ പേര് വെട്ടി മാറ്റിയ നടപടി എന്നും ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തിൽ രാഷ്ട്രീയ മഹിളാ ജനതാദൾ കോഴിക്കോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഉപവാസ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് ആർ. ജെ.ഡി.ജില്ലാ പ്രസിഡണ്ട് എം കെ ഭാസ്കരൻ പ്രസ്താവിച്ചു.
രാഷ്ട്രീയ മഹിള ജനത ദൾ ജില്ലാ പ്രസിഡണ്ട് പി.സി. നിഷാകുമാരി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സംസാന പ്രസിഡണ്ട് ഒ.പി. ഷീജ, ജനറൽ സെക്രട്ടറി സുജ ബാലുശ്ശേരി, സംസ്ഥാന വൈ. പ്രസിഡണ്ട് പി. മോനിഷ, സംസ്ഥാന സമിതി അംഗങ്ങളായ എം.കെ. സതി, വനജ രാജേന്ദ്രൻ, എം. പി. അജിത, ജീജ ഭാസ്, ജില്ലാ ഭാരവാഹികളായ നിഷ പി.പി, ഷൈമ കോറോത്ത്, അഡ്വ .നസീമ ഷാനവാസ്, ഷറീന സുബൈർ, ഇ.പി. ദാമോദരൻ, പ്രേം ഭാസിൻ, സുമ തൈക്കണ്ടി, ബേബി ബാലമ്പ്രത്ത്, ബിന്ദു വി, പ്രിയ എ, ഗണേശൻ കാക്കൂർ, ഉമേഷ് അരങ്ങിൽ, ലക്ഷ്മി എം.കെ, പുഷ്പ ടി, ലിജി പുൽക്കുന്നുമ്മൽ, സജിന എൽ.ഡി, പ്രസന എം.കെ, അജിത, രേഷ്മ, ശ്രീജ പാലപ്പറമ്പ്, ജീജ, റാഹിദ ബേപ്പൂർ എന്നിവർ നേതൃത്വം നൽകി. സമാപന പരിപാടി നാരങ്ങാ നീര് നൽകി കൊണ്ട് മുൻ ഡെപ്യൂട്ടി മേയർ പി. കിഷൻ ചന്ദ് നിർവ്വഹിച്ചു.







