കോഴിക്കോട് എലത്തൂരില്‍ യുവതി കൊല്ലപ്പെട്ട കേസില്‍ പ്രതി വൈശാഖിനെതിരെ നിര്‍ണായക തെളിവുകള്‍ പൊലീസ് കണ്ടെത്തി. പ്രതിയുടെ പീഡനവും ജീവന്‍ ഭീഷണിയും വ്യക്തമാക്കുന്ന യുവതി അയച്ച സന്ദേശമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. കല്ലായിയിലെ കൗണ്‍സിലര്‍ക്ക് യുവതി അയച്ച സന്ദേശത്തിന്റെ വിവരങ്ങളാണ് പൊലീസിന് ലഭിച്ചിരിക്കുന്നത്.
കൊലപാതകം നടന്ന ദിവസം രാവിലെ 9.20ന് യുവതി കൗണ്‍സിലര്‍ക്ക് സന്ദേശമയച്ചിരുന്നു. 16 വയസുമുതല്‍ വൈശാഖന്‍ തന്നെ പീഡിപ്പിച്ചുവരികയാണെന്നും കഴിഞ്ഞ ഒരു മാസമായി ഇയാളില്‍ നിന്ന് അകലാന്‍ ശ്രമിക്കുന്നതിനിടയില്‍ വൈശാഖന്‍ ഭീഷണിപ്പെടുത്തുകയാണെന്നും സന്ദേശത്തില്‍ യുവതി വ്യക്തമാക്കിയിരുന്നു. വൈശാഖന്‍ തന്നെ കൊല്ലാന്‍ സാധ്യതയുണ്ടെന്നും, താന്‍ കൊല്ലപ്പെടുകയാണെങ്കില്‍ അതിന്റെ ഉത്തരവാദി വൈശാഖനാണെന്നും യുവതി സന്ദേശത്തില്‍ പറഞ്ഞിരുന്നു







