അരിക്കുളം കോൺഗ്രസ് മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണവും രക്തസാക്ഷി ദിനാചരണവും നടത്തി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് അരിക്കുളം  മണ്ഡലം കമ്മിറ്റി മഹാത്മാഗാന്ധി തൊഴിലുറപ്പ് സംരക്ഷണവും രക്തസാക്ഷി ദിനാചരണവും നടത്തി. ഇന്നലെ വൈകുന്നേരം നാല് മണിക്ക് ഊരള്ളൂരിൽ സംഘടിപ്പിച്ച പരിപാടി ജനറൽ സെക്രട്ടറി രാജൻ മരുതേരി ഉത്ഘാടനം ചെയ്തു. അരിക്കുളം മണ്ഡലം പ്രസിഡണ്ട്ശശി ഊട്ടേരി അദ്ധ്യക്ഷത വഹിച്ചു. സംസഥാന കലോത്സവത്തിൽ കവിത രചനയിൽ എ ഗ്രേഡ് ലഭിച്ച ജാഹ്ന വിസൈരയെ അനുമോദിച്ചു. അഷഫ് മാസ്റ്റർ ചന്ദ്രൻ മാസ്റ്റർ, രാമദാസ്, എസ്സ് മുരളീധരൻ, സുമേഷ്, സുധർമൻ, ടി.ടി ശങ്കരൻ, ഇ കെ ഭാസ്കരൻ, അനിൽകുമാർ അരിക്കുളം, മോഹനൻ കൽപത്തൂർ, രതീഷ് അടിയോടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.