തിരുവനന്തുപുരം: സംസ്ഥാനത്തെ വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയ്‌ക്കെതിരായ പരാതികളും ആക്ഷേപങ്ങളും സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. സുപ്രിംകോടതി നിർദ്ദേശപ്രകാരം ഒരാഴ്ച നീട്ടിയ കാലാവധിയാണ് ഇന്ന് തീരുന്നത്. കരട് പട്ടികയിൽ മാപ്പിങ് ചെയ്യാൻ കഴിയാത്തവരുടെയും വിവരങ്ങളിൽ വൈരുദ്ധ്യമുള്ളവരുടെയും ഹിയറിങ് നടപടികൾ ഫെബ്രുവരി 14 വരെ തുടരും. അന്തിമ വോട്ടർ പട്ടിക ഫെബ്രുവരി 21ന് പ്രസിദ്ധീകരിക്കും.
