ചരിത്രത്തിലെ അഞ്ചു നൂറ്റാണ്ടുകളുടെ കഥ ‘വേരുകൾ’ വേദിയിലേക്ക്

കേരളത്തിന്റെ ചരിത്രയാത്രയെ അപൂർവമായ സമഗ്രതയോടെ വേദിയിൽ അവതരിപ്പിക്കുന്ന ‘വേരുകൾ’ എന്ന നാടകം ഇനി അരങ്ങിലേക്ക്. പോർച്ചുഗീസുകളുടെ കേരളത്തിലേക്കുള്ള വരവോടെ ആരംഭിച്ച്, സാമൂഹിക പരിഷ്കരണ കാലഘട്ടങ്ങൾ, ജനകീയ പ്രസ്ഥാനങ്ങൾ, രാഷ്ട്രീയ ഉണർവ്, ആധുനിക കേരളത്തിന്റെ രൂപീകരണം എന്നിവ കടന്ന് പ്രളയം, നിപ, കൊറോണക്കാലത്തെ സാമൂഹിക ഇടപെടലുകൾ വരെ എത്തുന്ന ഈ നാടകം, കേരളത്തിന്റെ അഞ്ചുനൂറ്റാണ്ട് നീളുന്ന ചരിത്രം ഒരേ വേദിയിൽ പുനരാവിഷ്കരിക്കുന്നു.

ചരിത്രസംഭവങ്ങളെ രാജാക്കന്മാരുടെയും ഭരണാധികാരികളുടെയും കഥയായി മാത്രം അവതരിപ്പിക്കാതെ, സാധാരണ മനുഷ്യരുടെ ജീവിതത്തിലൂടെ അവതരിപ്പിക്കുന്നതാണ് ‘വേരുകൾ’ എന്ന നാടകത്തിന്റെ പ്രത്യേകത. പ്രകാശൻ വെള്ളിയൂരിൻ്റെ രചനയിൽ ഖാദർ വെള്ളിയൂർ സംവിധാനം ചെയ്യുന്ന ഈ നാടകത്തിൽ പ്രശസ്ത സിനിമ നാടക നടൻ മുഹമ്മദ് പേരാമ്പ്ര മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നു. എം എൻ സചീന്ദ്രൻ( കവിത)
സിനിമ നാടക നടി ഉഷചന്ദ്രബാബു, ലിനീഷ് നരയുകുളം (കോറിയോഗ്രാഫി), ശിവദാസ് ചെമ്പ്ര, ബെന്ന ചേന്നമംലൂർ (ശബ്ദം) സായി ബാലൻ, ശ്രീജിത്ത് കൃഷണ ശ്രുതിലയം, ആർദ്ര സുധാകർ, പ്രസന്നൻ എം കെ (ആലാപനം), ശ്രീധരൻ നൊച്ചാട് (നൃത്തം), കാശി പൂക്കാട് (ദീപ നിയന്ത്രണം), പ്രമോദ് (വസ്ത്രാലങ്കാരം), വിനോദ് നിസരി (റക്കോഡിംഗ്) നിർവ്വഹിക്കുന്ന ഈനാടകത്തിൽ അറുപതിലേറേ പേർ വേഷമിടുന്നു.

വിദേശ ആധിപത്യത്തിന്റെ തുടക്കം മുതൽ സമൂഹം നേരിട്ട മാറ്റങ്ങളും സംഘർഷങ്ങളും നാടകത്തിൽ ശക്തമായി പ്രതിഫലിക്കുന്നു. സാമൂഹിക പരിഷ്കാരങ്ങളുടെ കാലഘട്ടം, വിദ്യാഭ്യാസ–രാഷ്ട്രീയ ബോധത്തിന്റെ വളർച്ച, ജനാധിപത്യ മൂല്യങ്ങളുടെ രൂപീകരണം എന്നിവ നാടകത്തിൽ വ്യക്തമായി അടയാളപ്പെടുത്തുന്നു. കാലം മാറുമ്പോൾ മനുഷ്യബന്ധങ്ങളിൽ വന്ന വ്യത്യാസങ്ങളും ജീവിതദർശനങ്ങളിലെ മാറ്റങ്ങളും പ്രേക്ഷകർക്ക് അടുത്ത അനുഭവമായി മാറുമെന്ന് ഇതിന്റെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്.

പ്രത്യേക ശ്രദ്ധ നേടുന്നത് അവതരണമാണ്. പ്രളയം ,കൊറോണക്കാലത്തെ സമാനതകളില്ലാത്ത ദുരന്തം കേരളത്തെ വേട്ടയാടിയപ്പോൾ സാമൂഹിക അകലം, ഭയം, ഒറ്റപ്പെടൽ, അതിജീവനത്തിന്റെ കരുത്ത് എന്നിവ ഹൃദയസ്പർശിയായ രംഗങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്നു. ചരിത്രവും സമകാലിക യാഥാർഥ്യവും ഒരേ നാടകീയ ഘടനയിൽ ലയിപ്പിച്ചതാണ് നാടകത്തിന്റെ മറ്റൊരു പ്രത്യേകത. സംവിധാന മികവും ശക്തമായ അഭിനയവും പശ്ചാത്തല സംഗീതവും ചേർന്ന് നാടകത്തെ ദൃശ്യാനുഭവമാക്കുന്നു. ഓരോ കാലഘട്ടവും അതത് ഭാഷയിലും ഭാവത്തിലും രംഗത്ത് അവതരിപ്പിക്കുന്നതിലൂടെ പ്രേക്ഷകർ ചരിത്രത്തിനകത്തേക്ക് യാത്ര ചെയ്യുന്നതുപോലുള്ള അനുഭവമാണ് ‘വേരുകൾ’ നൽകുന്നത്.

കേരളത്തിന്റെ വേരുകളെ തിരിച്ചറിയാനും ചരിത്രബോധം വളർത്താനും സഹായിക്കുന്ന ഈ നാടകം, യുവതലമുറയ്ക്ക് ഒരു പഠനാനുഭവമായി മാറുന്നുവെന്ന് നിസ്സംശയം പറയാം. പ്രകാശൻ വെള്ളിയൂരിന്റെ കഥയിൽ ഖാദർ വെള്ളിയൂർ ആണ് നാടകം സംവിധാനം ചെയ്തിരിക്കുന്നത്. പത്തു വർഷങ്ങൾക്ക് മുൻപ് നൂറ് അഭിനേതാക്കളെ അരങ്ങിലെത്തിച്ച് ശ്രദ്ദേയമായ ‘എൻ്റെ മണ്ണ്’ എന്ന നാടകവും ഈ കൂട്ടുകെട്ടിൽ പിറന്നിട്ടുണ്ട്.  ‘വേരുകൾ’ കേരളത്തിൽ ഏറെ ശ്രദ്ധ നേടുമെന്ന് നിസംശയം പറയാം. 2026 ഫെബ്രുവരി 8ന് രാത്രി 8 മണിക്ക് വെള്ളിയൂരിൽ അരങ്ങേറ്റം കുറിക്കുന്നു.

Leave a Reply

Your email address will not be published.

Previous Story

നന്തിബസാർ തന്നിപുനത്തിൽ രാധാമ്മ അന്തരിച്ചു

Next Story

മേപ്പയ്യൂർ ജിവിഎച്ച്എസ്എസിൽ സമഗ്ര പഠന പിന്തുണ പരിപാടി നടത്തി

Latest from Local News

ചതുപ്പിൽ വീണ പശുവിനെ കൊയിലാണ്ടി അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി

ചതുപ്പിൽ വീണ പശുവിനെ രക്ഷപ്പെടുത്തി. ഇന്ന് ഉച്ചക്ക് ഒരു മണിയോടുകൂടിയാണ് ഉള്ളിയേരി കക്കഞ്ചേരി സ്വദേശി മാധവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ചളിയും

പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഗമം സംഘടിപ്പിച്ചു

മഹാത്മാഗാന്ധി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് പയ്യോളി മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കോൺഗ്രസ്സ് ഭവനിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി. കെ പി സി

മേപ്പയ്യൂർ ജിവിഎച്ച്എസ്എസിൽ സമഗ്ര പഠന പിന്തുണ പരിപാടി നടത്തി

കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ജിവിഎച്ച്എസ്എസിൽ നടന്ന സമഗ്ര പഠന പിന്തുണ പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ്

നന്തിബസാർ തന്നിപുനത്തിൽ രാധാമ്മ അന്തരിച്ചു

നന്തിബസാർ തന്നിപുനത്തിൽ രാധാമ്മ (86) അന്തരിച്ചു. അച്ഛൻ പരേതനായ മൂടാടി ചാത്തുകുട്ടിമാസ്റ്റർ. അമ്മ പരേതയായ പടിഞ്ഞാറ്റിടത്ത് അമ്മുകുട്ടി അമ്മ. സഹോദരങ്ങൾ പരേതനായ

മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി പോലീസ് തെളിവെടുപ്പ് നടത്തി

മാളിക്കടവിലെ യുവതിയുടെ കൊലപാതകത്തില്‍ പ്രതി വൈശാഖനുമായി പൊലീസ് തെളിവെടുപ്പ് നടത്തി. മാളിക്കടവിലുള്ള വൈശാഖൻ്റെ ഇൻ്റസ്ട്രിയിലാണ് തെളിവെടുപ്പ് നടത്തിയത്. ജ്യൂസ് വാങ്ങിയ കടയിലും,