കഴിഞ്ഞ ദിവസത്തെ വൻവർധനവിൽനിന്ന് കുത്തനെ ഇടിഞ്ഞ് സ്വർണം. വെള്ളിയാഴ്ച പവന്റെ വില 5,240 രൂപ കുറഞ്ഞ് 1,25,120 രൂപയായി. ഗ്രാമിന്റെ വിലയാകട്ടെ 655 രൂപ താഴ്ന്ന് 15,640 രൂപയിലുമെത്തി. 1,30,360 രൂപയായിരുന്നു വ്യാഴാഴ്ച പവന്റെ വില.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,83,962 നിലവാരത്തിലാണ്. കഴിഞ്ഞ ദിവസം 1,93,096 രൂപയായിരുന്നു. വെള്ളിയുടെ വില കിലോഗ്രാമിന് 4,20,048 രൂപയിൽനിന്ന് 3,83,898 രൂപയായി.
ആഗോളതലത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ വരുംദിവസങ്ങളിലും വിപണിയിൽ കനത്ത ചാഞ്ചാട്ടം പ്രകടമായേക്കാം.







