എൻവിഷൻ; കാഴ്ചപരിമിതരുടെ ജില്ലാ സംഗമം നാളെ

വടകര : കാഴ്ച പരിമിതർക്കായ് വിസ്ഡം യൂത്ത് കോഴിക്കോട് നോർത്ത് ജില്ലാ കമ്മറ്റി സംഘടിപ്പിക്കുന്ന എൻവിഷൻ കുടുംബ സംഗമം ഇന്ന്(ജനുവരി 31 ശനി) കോട്ടപ്പറമ്പ് ശാന്തി സെൻ്ററിൽ നടക്കും. കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ.കെ. നവാസ് ഉൽഘാടനം ചെയ്യും. ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കാഴ്ചപരിമിതരും കുടുംബവുമാണ് പരിപാടിയിൽ പങ്കെടുക്കുക. ‘മുസ്തഫ മദനി മമ്പാട്, സുബൈർ സലഫി പട്ടാമ്പി അബ്ദുറഹിമാൻ ഫാറൂഖി, അബ്ദുൽ ഗഫൂർ മാസ്റ്റർ ,നൗഷാദ് ചെറുവാടി, നവാസ് ഒളവണ്ണ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്ത് സംസാരിക്കും. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ജില്ലാ പ്രസിഡണ്ട് ടി.പി അബ്ദുൽ അസീസ്, വിസ്ഡം യൂത്ത് ജില്ലാ പ്രസിഡണ്ട് ടി.എൻ ഷക്കീർ സലഫി, സെക്രട്ടറി ഷമീർ മൂടാടി തുടങ്ങിയവർ വിവിധ സെഷനുകൾ നിയന്ത്രിക്കും

Leave a Reply

Your email address will not be published.