കാനത്തിൽ ജമീല സ്മാരക പാലം നിർമ്മാണം ആരംഭിച്ചു

കാനത്തിൽ ജമീല സ്മാരക പാലം പ്രവൃത്തി ഉത്ഘാടനം – മൂടാടി ഗ്രാമപഞ്ചായത്തിലെ 19-ാം വാർഡിൽ കടലൂർ തോട്ടുമുഖം പാലത്തിന് എം.എൽ എയുടെ ആസ്തി വികസന ഫണ്ടിലാണ് പാലം നിർമ്മിക്കുന്നത് -കാനത്തിൽ ജമീല എം.എൽ. എ യാണ് പാലം നിർമാണത്തിനായി ഫണ്ട് അനുവദിച്ചത്. അവരോടുളള ആദര സൂചകമായി പാലത്തിന് എം.എൽ.എയുടെ പേര് നൽകാൻ തീരുമാനിച്ചത്. മൂടാടി , ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എം.പി. അഖില പ്രവൃത്തി ഉത്ഘാടനം നിർവ്വഹിച്ചു. വൈസ് പ്രസിഡൻ്റ് സി.കെ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ഷഹീർ വി.എ. കെ – സി.കെ.അബുബക്കർ റാഫി ദാരിമി . ഷിഹാസ് ബാബു ശശി ടി.ടി എന്നിവർ സംസാരിച്ചു. വാർഡ് മെമ്പർ റസി ബഷീർ സ്വാഗതവും റഫീഖ് പുത്തലത്ത് നന്ദിയും പറഞ്ഞു

Leave a Reply

Your email address will not be published.