കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ മേപ്പയ്യൂർ ജിവിഎച്ച്എസ്എസിൽ നടന്ന സമഗ്ര പഠന പിന്തുണ പരിപാടി ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ മുനീർ എരവത്ത് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾ പരീക്ഷയെ അഭിമുഖീകരിക്കുമ്പോൾ ആത്മവിശ്വാസത്തോടെ മുന്നേറാൻ കഴിയണമെന്ന് മുനീർ എരവത്ത് അഭിപ്രായപ്പെട്ടു. കോഴിക്കോട് ജില്ലാ പഞ്ചായത്ത് സമഗ്ര പഠന പിന്തുണ പരിപാടിയുടെ ഭാഗമായി മേപ്പയൂർ ജിവിഎച്ച്എസ്എസ് നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പിടിഎ വൈസ് പ്രസിഡണ്ട് ഷബീർ ജന്നത്ത് അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് മെമ്പർ സുനിത ആച്ചി കുളങ്ങര മോഡ്യൂൾ പ്രകാശന കർമ്മം നിർവഹിച്ചു. പ്രിൻസിപ്പൽ എച്ച് എം മുഹമ്മദ് കെ എം, പ്രീതി, അഫ്സ ടി എം, ദിനേശ് പാഞ്ചേരി, തേജ ടി കെ, ഷിജില, അനിത, സുധീഷ് കുമാർ എ കെ എന്നിവർ സംസാരിച്ചു.
ഫോട്ടോ:







