കൊയിലാണ്ടി മർച്ചൻസ് അസോസിയേഷൻ, റോട്ടറി ക്ലബ് സ്മാർട്ട് , കോഴിക്കോട് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ കൊയിലാണ്ടിയിൽ ബി എൽ എസ് ജീവൻ രക്ഷാ പ്രാഥമിക പരിശീലന ക്യാമ്പ് സംഘടിപ്പിച്ചു.
ഖത്താരാ ആർക്കേഡിൽ നടന്ന പരിപാടി കെ എം എ പ്രസിഡണ്ട് കെ കെ നിയാസ് ഉദ്ഘാടനം ചെയ്തു. രോഹിത് അമ്പാടി അധ്യക്ഷത വഹിച്ചു.
റിട്ട: കേണൽ അരവിന്ദക്ഷൻ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പഠന ക്ലാസിന് ബേബി മെമ്മോറിയൽ ഹോസ്പിറ്റൽ സ്റ്റാഫ് ആഷിക്ക് അലക്സ് എന്നിവർ നേതൃത്വം നൽകി. പ്രജീഷ് പി വി സ്വാഗതവും അമേത്ത് കുഞ്ഞമ്മദ് നന്ദിയും പറഞ്ഞു.
