കീഴ്പയൂർ വെസ്റ്റ് എൽ.പി സ്ക്കൂളിലെ നാലാം തരം വിദ്യാർത്ഥിയായ ബാലചിത്രകാരൻ മുഹമ്മദ് റംസാൻ മേപ്പയൂർ ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട തന്റെ നാട്ടുകാരനായ വാർഡ് മെമ്പർ ഇല്ലത്ത് അബ്ദുറഹിമാന്റെ ജീവൻ തുളുമ്പുന്ന ചിത്രം വരച്ച് വിസ്മയം തീർത്തു കൊണ്ട് സ്കൂളിലെ സഹപാഠികളുടെയും, അധ്യാപകരുടെയും, നാട്ടുകാരുടെയും പ്രശംസ പിടിച്ചുപറ്റി.
വിവരമറിഞ്ഞ വനിതാലീഗ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ വീട്ടിലെത്തി റംസാന് അനുമോദനമർപ്പിച്ചു. പേരാമ്പ്ര നിയോജകമണ്ഡലം വനിതാ ലീഗ് പ്രസിഡണ്ട് ഷർമിന കോമത്ത് റംസാന് മൊമൻ്റോ നൽകി. സറീന ഒളോറ അധ്യക്ഷയായി. വാർഡ് മെമ്പർ ഇല്ലത്ത് അബ്ദുറഹിമാൻ, ജുവൈരിയ പട്ടാണ്ടി എന്നിവർ ആശംസകളർപ്പിച്ചു. പ്രവാസിയായ കീഴ്പയൂർ തട്ടാറമ്പത്ത് തൗഫീഖ് മൻസിൽ സാജിദിന്റെയും, അസ്നയുടെയും മകനാണ് മുഹമ്മദ് റംസാൻ.







