കാപ്പാട് തീരദേശ വികസനത്തിനും വിനോദ സഞ്ചാര വികസനത്തിനുമായി സംസ്ഥാന ബജറ്റില്‍ പത്ത് കോടി രൂപ അനുവദിച്ചു.പാര്‍ക്ക് വികസനമുള്‍പ്പടെയുളള വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് തുക അനുവദിച്ചത്. വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാനുളള പദ്ധതി നടപ്പിലാക്കും. ഇതു കൂടാതെ കാപ്പാട് -കൊയിലാണ്ടി ഹാര്‍ബര്‍ തീരദേശ റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കാന്‍ 25 ലക്ഷം രൂപ അനുവദിച്ചു. പയ്യോളി ചെത്തില്‍താഴ അറുവയല്‍ റോഡ്(25 ലക്ഷം),പയ്യോളി എടവലത്ത് മുക്ക് വളളുവശ്ശേരി റോഡ്(15 ലക്ഷം),പറമ്പിന്‍ മില്‍ ആയുര്‍വ്വേദാശുപത്രി ലിങ്ക് റോഡ(15 ലക്ഷം)്,കുറ്റിപ്പുറത്തില്‍ കനാല്‍ റോഡ്(20 ലക്ഷം),ചെത്തില്‍ത്താര ഹരിജന്‍ നഗര്‍ റോഡ്(20 ലക്ഷം),
ചെങ്ങോട്ടുകാവ് പൊയില്‍ക്കാവ് ബീച്ച് റോഡ്(25 ലക്ഷം),ചേമഞ്ചേരി വെങ്ങളം കല്ലട താഴ റോഡ്(15 ലക്ഷം),വളളില്‍ക്കടവ് കല്ലടതാഴ റോഡ്(25 ലക്ഷം),കാഞ്ഞിലശ്ശേരി കുട്ടന്‍ കണ്ടി റോഡ്(25 ലക്ഷം),കൊയിലാണ്ടി നഗരസഭയിലെ മന്ദമംഗലം ബീച്ച് ചേരിക്കുഴി റോഡ്(15 ലക്ഷം),കാട്ടുവയല്‍ പൂവ്വങ്ങല്‍ റോഡ്(20 ലക്ഷം),പെരുവട്ടൂര്‍ വിയ്യൂര്‍ റോഡ്(25 ലക്ഷം),കൂമന്‍ തോട് കാട്ടുവയല്‍ റോഡ്(20 ലക്ഷം),ചാലില്‍ പറമ്പ് വലിയമങ്ങാട് റോഡ്(10 ലക്ഷം),ചാത്തോത്ത് വിയ്യൂരമ്പലം റോഡ്(15 ലക്ഷം),ഏരത്ത് കുന്ന് റോഡ്(15 ലക്ഷം),മൂടാടി പഞ്ചായത്തിലെ കുണ്ടു കുനി പോവതി വയല്‍ റോഡ്(20 ലക്ഷം),ഇലഞ്ഞിത്തറ ഫുട്പാത്ത് റോഡ്(25 ലക്ഷം),പുറായില്‍ പളളി പയന്തരകടവ് റോഡ്(25 ലക്ഷം),തിക്കോടി പഞ്ചായത്തിലെ കൊല്ലംകണ്ടി മുത്തപ്പന്‍ ക്ഷേത്രം റോഡ്(25 ലക്ഷം),മീത്തലെ പളളി പറോളി നട റോഡ്(20ലക്ഷം) എന്നീ റോഡ് നവീകരണ പദ്ധതികള്‍ക്കും തുക അനുവദിച്ചു. അരിക്കുളം നടേരി മുത്താമ്പി റോഡ് വികസനത്തിന് ആറ് കോടി രൂപയും അനുവദിച്ചിട്ടുണ്ട്.
