ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമായി

ബയോമെഡിക്കൽ മാലിന്യ സംസ്കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കം. തുടക്കത്തിനായി സി എസ് ഐ ആർ – നിസ്റ്റും അങ്കമാലിയിലെ സ്റ്റാർട്ടപ്പ് സംരംഭമായ ബയോ വസ്‌തും സൊല്യൂഷൻസും കൈകോർത്തു. ആശുപത്രി മാലിന്യം മണ്ണാക്കി മാറ്റുകയാണ് പുതിയ സാങ്കേതിക വിദ്യയിലൂടെ ചെയ്യുന്നത്. ലോകത്തിലാദ്യമായി ബയോമെഡിക്കൽ മാലിന്യങ്ങളെ കാർഷികാവശ്യങ്ങൾക്ക് ഉതകുന്ന മണ്ണിന് പകരമുള്ള വസ്തുവാക്കി മാറ്റുന്നതിനുള്ള പേറ്റന്റ് ലഭിച്ച സാങ്കേതികവിദ്യ കൈമാറുന്ന ചടങ്ങ് തിരുവനന്തപുരം പാപ്പനംകോടുള്ള സി എസ് ഐ ആർ-നിസ്റ്റ് ക്യാമ്പസിൽ നടന്നു.

വെറും പതിനഞ്ച് മിനിറ്റുകൾക്കുള്ളിൽ ഒരു കിലോ മെഡിക്കൽ മാലിന്യത്തെ കൃഷിയ്ക്ക് അനുയോജ്യമായ സോയിൽ അഡിറ്റീവായി മാറ്റാൻ സാധിക്കുന്ന സാങ്കേതികവിദ്യയാണ് കാഴ്ചവെച്ചത്. സി എസ് ഐ ആർ സെക്രട്ടറിയും സി എസ് ഐ ആർ ഡയറക്ടർ ജനറലുമായ ഡോ. എൻ. കലൈസെൽവി, ബയോ വസ്‌തും സൊല്യൂഷൻസ് മാനേജിംഗ് ഡയറക്ടർ ഡോ. ജോഷി വർക്കിയ് ക്ക് സാങ്കേതികവിദ്യ കൈമാറ്റ കരാർ ഔദ്യോഗികമായി നൽകി. തിരുവനന്തപുരം നിസ്റ്റ് ഡയറക്ടർ ഡോ. സി. ആനന്ദരാമകൃഷ്ണൻ, സി എസ് ഐ ആർ ബിസിനസ് ഡെവലപ്‌മെന്റ് വിഭാഗം മേധാവി ഡോ. നിഷി, ഇന്നൊവേഷൻ സെന്റർ മേധാവി ഡോ. ശ്രീജിത്ത് ശങ്കർ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു. ഇത്തരത്തിൽ ഉൽപ്പാദിപ്പിക്കുന്ന മണ്ണിന്റെ ഗുണനിലവാരം വിവിധ കാർഷിക സർവ്വകലാശാലകളിലും നടത്തിയ പഠനങ്ങളിലും സ്ഥിരീകരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published.

Previous Story

റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം

Next Story

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു

Latest from Main News

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു

അടുത്ത സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റ് ധനമന്ത്രി കെഎൻ ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിച്ചു. സ്വന്തം വരുമാനം വർദ്ധിപ്പിച്ചും കേന്ദ്ര അവഗണനയ്ക്കിടയിലും വികസന-ക്ഷേമ പ്രവർത്തനങ്ങൾക്കായി

റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം

റിപ്പബ്ലിക് ദിന പരേഡിന്റെ ഭാഗമായി കേരളം അവതരിപ്പിച്ച നിശ്ചല ദൃശ്യത്തിന് മൂന്നാം സ്ഥാനം. 12 വർഷത്തിന് ശേഷമാണ് കേരളം റിപ്പബ്ലിക് ദിന

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം

സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ (എസ്‌ഐആര്‍) ഭാഗമായി വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കാന്‍ നാളെ വരെ അവസരം. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെയോ (eci.gov.in) ,

കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ നിയുക്തി മെഗാ തൊഴിൽ മേള ജനുവരി 31ന്

കോഴിക്കോട് ജില്ല എംപ്ലോയ്മെന്റ് എക്സ്ചഞ്ചിന്റെ ആഭിമുഖ്യത്തിൽ 31/01/2026 ശനിയാഴ്ച വെസ്റ്റ്ഹിൽ ഗവണ്മെന്റ് എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് രാവിലെ 9.30 മുതൽ നിയുക്തി