മേപ്പയൂര്‍ – ചെറുവണ്ണൂര്‍ റോഡില്‍ പ്രവൃത്തി നടക്കുന്നതിനാല്‍ ജനുവരി 29 മുതൽ പ്രവൃത്തി പൂര്‍ത്തിയാകുന്നത് വരെ ഈ റോഡുവഴിയുള്ള ഗതാഗതം നിരോധിച്ചു. മേപ്പയൂരില്‍ നിന്നും ചെറുവണ്ണൂരിലേക്ക് പോകുന്ന ചെറിയ വാഹനങ്ങള്‍ ചെറുവണ്ണൂര്‍ റോഡ് -പീടികക്കണ്ടി മുക്ക് -എടത്തില്‍ മുക്ക് വഴിയും, വലിയ വാഹനങ്ങള്‍ മേപ്പയൂര്‍-മഠത്തുംഭാഗം -പന്നിമുക്ക്-ചെറുവണ്ണൂര്‍ വഴിയും പോകേണ്ടതാണെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു
