രണ്ടാം പിണറായി സര്ക്കാരിന്റെ അവസാന ബജറ്റ് നാളെ (ജനുവരി 29). ബജറ്റിന് മുന്നോടിയായി സംസ്ഥാനത്തിന്റെ സ്ഥിതിയെ കുറിച്ചറിയാനുള്ള 2025ലെ സാമ്പത്തിക അവലോക റിപ്പോര്‍ട്ട് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ ഇന്ന് നിയമസഭയില്‍ വയ്‌ക്കും. മന്ത്രി കെഎന്‍ ബാലഗോപാലിന്റെ ആറാമത്തെ ബജറ്റ് അവതരണമാണിത്.
നടപ്പ് വര്‍ഷത്തെ സാമ്പത്തിക സ്ഥിതിവിവര കണക്ക് അദ്ദേഹം സഭയില്‍ സമര്‍പ്പിക്കും. പരമ്പരാഗത വ്യവസായം മുതല്‍ വന്‍കിട വ്യവസായങ്ങള്‍ വരെ പിണറായി സര്ക്കാരിന്റെ അവസാന ബജറ്റില്‍ ഇടംപിടിച്ചേക്കാം. സംസ്ഥാനത്ത് ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. നിയമസഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കാനും സാധ്യതയുണ്ട്.
ഇത്തവണത്തേത് ക്ഷേമ ബജറ്റാണെന്ന സൂചന നൽകി ധനമന്ത്രി കെഎൻ ബാലഗോപാൽ. വികസനത്തിനും ക്ഷേമത്തിനുമാണ് മുൻഗണനയെന്ന് മന്ത്രി പറഞ്ഞു.







