ശ്രീ കാഞ്ഞിലശ്ശേരി മഹാശിവക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള മൃത്യുഞ്ജയ പുരസ്കാര സമർപ്പണം ഫെബ്രുവരി 13ന് വൈകീട്ട് നാലുമണിക്ക് നടക്കും. പ്രശസ്ത എഴുത്തുകാരി ശ്രീമതി ആർ രാജശ്രീക്ക് പത്മശ്രീ കൈതപ്രം ദാമോദരൻ നമ്പൂതിരി പുരസ്കാരം സമർപ്പിക്കും.
എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ കെ വിശ്വനാഥ്, ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അജയ് ബോസ്, സുനിൽ തിരുവങ്ങൂർ, ആർട്ടിസ്റ്റ് സുരേഷ് ഉണ്ണി എന്നിവർ ചടങ്ങിൽ സംബന്ധിക്കും. ചെണ്ട വാദ്യ പ്രതിഭ
കാഞ്ഞിലശ്ശേരി വിനോദ് മാരാർക്ക് മേള കലാനിധി നാമ മുദ്ര പുരസ്കാര വേദിയിൽ വെച്ച് സമർപ്പിക്കും. മൃത്യുഞ്ജയ ശില്പവും 1111 രൂപയുടെ ഗുരുദക്ഷിണയും, പൊന്നാടയും, ധന്യതാപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
ഫെബ്രുവരി 10 മുതൽ 17 വരെയാണ് ശ്രീകാഞ്ഞിലശ്ശേരി ശിവരാത്രി മഹോത്സവം.







