‘വിജ്ഞാന വികസനം തുടരട്ടെ, സോദരത്വം പുലരട്ടെ’ എന്ന സന്ദേശമുയർത്തി റിപ്പബ്ലിക്കിൻ്റെ 77ാം വാർഷികാഘോഷ
ങ്ങൾക്ക് മേലൂർ കെ.എം. എസ് ലൈബ്രറിയിൽ തുടക്കമായി. കാലത്ത് പി. വിശ്വൻ മുൻ എം എൽ എ പതാക
ഉയർത്തി. തുടർന്ന് സ്വാതന്ത്ര്യവും പരമാധികാരവും എന്ന വിഷയത്തെ അസ്പദമാക്കി പ്രഭാഷണം നടന്നു.
പരിപാടി പഞ്ചായത്ത് അംഗം പുഷ്പ കുരുവണ്ണാരി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭ സ്റ്റാൻ്റിംഗ് കമ്മറ്റി
ചെയർമാൻ എ. സുധാകരൻ മുഖ്യപ്രഭാഷണം നടത്തി. കെ. കെ. ദിലേഷ് ആശംസകൾ അർപ്പിച്ചു.
ലൈബ്രറി സെക്രട്ടരി പി. സി. സുരേഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ പി. ഉഷ അദ്ധ്യക്ഷത വഹിച്ചു. ലൈബ്രേറിയൻ
തുളസി ചിരാത് നന്ദി രേഖപ്പെടുത്തി. തുടർന്നുള്ള ദിവസങ്ങളിൽ അക്ഷര കരോൾ, റിപ്പബ്ലിക്ക് സദസ്സ്, ദേശഭക്തിഗാന
സദസ്സ്, ചിത്രരചന, ക്വസ് മത്സരം, പ്രദർശനങ്ങൾ എന്നിവ നടക്കും.







