മൂന്നാം ബലാത്സംഗ കേസിൽ റിമാൻഡിൽ കഴിയുന്ന രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യ അപേക്ഷയിൽ പത്തനംതിട്ട സെഷൻസ് കോടതി ഇന്ന് വിധി പറയും. ഡിജിറ്റൽ തെളിവുകളുടെ ആധികാരികത സംബന്ധിച്ച പ്രോസിക്യൂഷൻ വാദത്തെ തുടർന്ന് കഴിഞ്ഞദിവസം വിധി മാറ്റിവെച്ചിരുന്നു. പരാതിക്കാരിയുമായി ഉഭയസമ്മതബന്ധമാണെന്ന് സ്ഥാപിക്കാനായിരുന്നു പ്രതിഭാഗത്തിന്റെ ശ്രമം. രണ്ടാഴ്ചയായി ജയിലിൽ കഴിയുന്ന രാഹുലിന് ഇന്ന് ജില്ലാ കോടതിയിൽ തിരിച്ചടി നേരിട്ടാൽ ഹൈക്കോടതിയാണ് അടുത്ത ആശ്രയം.
അതേസമയം, രാഹുലിനെതിരായ ആദ്യ ബലാത്സംഗ കേസിലെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. മുൻകൂർ ജാമ്യത്തെ എതിര്‍ത്ത് പ്രോസിക്യൂഷൻ റിപ്പോർട്ടും അതിജീവിതയുടെ സത്യവാങ്മൂലവും കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.







