ജനുവരി 29,30,31 തിയ്യതികളിൽ മലപ്പുറത്ത് വെച്ചു നടക്കുന്ന ‘’കാലം’’ എം എസ് എഫ് സംസ്ഥാന സമ്മാനത്തിന്റെ പ്രചാരണാർഥം തളിപ്പറമ്പിൽ നിന്ന് ആരംഭിച്ച പതാക ജാഥക്ക് കൊയിലാണ്ടിയിൽ സ്വീകരണം കൊടുത്തു. സ്വീകരണ പരിപാടി
മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറി ടി ടി ഇസ്മയിൽ ഉദ്ഘാടനം ചെയ്തു.എം എസ് എഫ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് ഫസീഹ് അധ്യക്ഷനായി. മുസ്ലിം ലീഗ് കൊയിലാണ്ടി നിയോജക മണ്ഡലം പ്രസിഡന്റ് വി പി ഇബ്രാഹിംകുട്ടി, അസീസ് മാസ്റ്റർ റുമൈസ റഫീഖ് , അനസ് എതിർത്തോട്, വി എം റഷാദ്,അഫ്നാസ് ചോറോട്,സാഹിബ് മുഹമ്മദ്,ആസിഫ് കലാം , ഷാഫി എടച്ചേരി, നഹല സഹീദ്, അഫ്ശീല ഷഫീക്, അസ്ലം തിരുവണ്ണൂർ , ഷാനിബ് ചെമ്പോട് , ഇല്യാസ് കെ.പി , റോഷൻ പാലക്കുളം എന്നിവർ സംസാരിച്ചു.തുഫൈൽ വരിക്കോളി സ്വാഗതവും സിഫാദ് ഇല്ലത്ത് നന്ദിയും പറഞ്ഞു







