എ കെ ജി ലൈബ്രറി തറമലങ്ങാടി ഗൃഹസന്ദർശനം നടത്തി അക്ഷര കരോൾ സംഘടിപ്പിച്ചു

എ കെ ജി ലൈബ്രറി തറമലങ്ങാടി റിപ്പബ്ലിക്ക് ദിനചാരണത്തിന്റെ ഭാഗമായി ‘വിജ്ഞാന വികസനം തുടരട്ടെ സോദരത്വം പുലരട്ടെ’ എന്ന സന്ദേശമുയർത്തി ഗൃഹസന്ദർശനം നടത്തി അക്ഷരകരോൾ സംഘടിപ്പിച്ചു. ഇന്ത്യൻ സ്വാതന്ത്ര്യസമര സേനനികളുടെ ഛായാചിത്രവും ഭരണ ഘടനയുടെ ആമുഖവും കൈകളിലേന്തിയാണ് വീട് സന്ദർശനം നടത്തിയത്. പരിപാടിയുടെ ഭാഗമായി രാവിലെ ദേശീയപതാക വാർഡ് മുൻ അംഗം വി പി അശോകൻ ഉയർത്തി. ബാലവേദി കൂട്ടുകാർക്കൊപ്പം പരിപാടിക്ക് കെ കെ മാധവൻ, കെ കെ മനോജ്‌ കുമാർ, കെ ടി വിജിത്ത് എൻ കെ നാരായണൻ, പി ബിസ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published.