കൊയിലാണ്ടി: പയറ്റുവളപ്പിൽ ശ്രീദേവി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി പറവൂർ രാകേഷ് തന്ത്രിയുടെയും മേൽശാന്തി കന്യാട്ട് കുളങ്ങര വിഷ്ണുശർമയുടേയും നേതൃത്വത്തിലായിരുന്നു ചടങ്ങ്. 29 – ന്
രാവിലെയും വൈകിട്ടും കാഴ്ചശീവേലി, ചെർപ്പുളശ്ശേരി രാജേഷും സദനം സുരേഷ് ചേർന്നുള്ള തായമ്പക, കൊരയങ്ങാട് താളലയ വോയ്സിൻ്റെ ഭക്തിഗാനമേള. 30-ന് ചെറിയ വിളക്ക്, ഉച്ചയ്ക്ക് സമൂഹസദ്യ,
പുഷ്പാഭിഷേകം എഴുന്നള്ളിപ്പ്,
കല്ലേക്കുളങ്ങര ആദർശിന്റെ തായമ്പക, രാത്രി പയ്യന്നൂർ എസ്എസ് ഓർക്കസ്ട്രയുടെ മെലഡിനൈറ്റ്, നാന്ദകം എഴുന്നള്ളിപ്പ്. 31 – ന് വലിയവിളക്ക് രാവിലെ വിദ്യാമന്ത്ര പുഷ്പാർച്ചന, ഭസ്മാഭിഷേകം, അരങ്ങോല വരവ്, സിന്ദൂര പറ, പയറ്റുവളപ്പിൽ ഭജൻസിന്റെ ദേവസംഗീർത്തനം, വെള്ളാട്ട് തിറകൾ നാന്ദകം എഴുന്നള്ളിപ്പ്. ഫിബ്രവരി ഒന്നിന് പാൽ എഴുന്നള്ളിപ്പ്, ആറാട്ട് കുടവരവ്, ഇളനീർകുല വരവ്, കുട്ടിച്ചാത്തൻ തിറ, താലപ്പൊലി
എഴുന്നള്ളിപ്പ്, ഭഗവതി തിറ, പള്ളിവേട്ട. രണ്ടിന് ആറാട്ടുബലി, ആറാട്ട് പുറപ്പാട്,
കലാമണ്ഡലം സനൂപിൻ്റെ നേതൃത്വത്തിൽ ആറാട്ട് എഴുന്നള്ളിപ്പ്, വലിയ ഗുരുതി തർപ്പണം, കൊടിയിറക്കൽ എന്നിവയോട് ഉത്സവം സമാപിക്കും.






