തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ നിയമസഭ കവാടത്തിന് മുന്നില്‍ സമരവുമായി പ്രതിപക്ഷം. യുഡിഎഫിലെ എംഎല്‍എമാരായ സി ആര്‍ മഹേഷ്, നജീബ് കാന്തപുരം എന്നിവരാണ് സഭാ കവാടത്തിന് മുന്നില്‍ സത്യഗ്രഹ സമരം ആരംഭിച്ചത്. സഭാ നടപടികളോട് പ്രതിപക്ഷം സഹകരിക്കുമ്പോള്‍ തന്നെയാണ്, രണ്ട് പ്രതിപക്ഷ എംഎല്‍എമാര്‍ സഭാ കവാടത്തില്‍ സമരം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സഭയെ അറിയിച്ചു.
