അറിവിന്റെ കരുത്തിൽ റിപ്പബ്ലിക് ദിനാഘോഷം. പയ്യോളി നഗരസഭ ലൈബ്രറിയിലെ പുസ്തക ലോകത്തേക്ക് ഇനി പയ്യോളി പോലീസും. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ, പോലീസ് ഉദ്യോഗസ്ഥർക്കായുള്ള അംഗത്വ വിതരണത്തിന്റെ ഉദ്ഘാടനം എസ്. ഐ. ജിതേഷ് നിർവ്വഹിച്ചു. ഇതോടെ വായനയുടെ പുതിയ അധ്യായങ്ങൾക്ക് പയ്യോളിയിൽ തുടക്കമായി.
