തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങളുമായി ദേശീയ സെമിനാര്‍

തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി. അമ്മാര്‍ അധ്യക്ഷനായി. ഗൈഡന്‍സ് ബ്യൂറോ ഡയറക്ടര്‍ ഡോ. സി.സി. ഹരിലാല്‍, മലപ്പുറം ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസര്‍ ജെ. ജ്യോതിഷ് കുമാര്‍, സംസ്ഥാന വൊക്കേ ഷണല്‍ ഗൈഡന്‍സ് ഓഫീസര്‍ വി.ബി. രാജേഷ്, സര്‍വകലാശാലാ പി.ആര്‍.ഒ. സി.കെ. ഷിജിത്ത്, മലപ്പുറം ജില്ലാ വൊക്കേഷണല്‍ ഗൈഡന്‍സ് ചുമതലയുള്ള എംപ്ലോയ്‌മെന്റ് ഓഫീസര്‍ ടി. ബിന്ദു, പി.വി. ജയനാരായണന്‍ എന്നിവര്‍ സംസാരിച്ചു. എക്‌സ് ആന്റ് വൈ ലേണിങ് സി.ഇ.ഒ. സി. മുഹമ്മദ് അജ്മല്‍, ടി.സി.എസ്. കേരള മേഖല അക്കാദമിക് അലയന്‍സസ് ഗ്രൂപ്പ് മേധാവി രാജീവ് ശ്രീനിവാസ്, കരിയര്‍ ഗൈഡന്‍സ് വിദഗ്ധരായ അന്‍വര്‍ മുട്ടാഞ്ചേരി, എം.വി. സക്കറിയ തുടങ്ങിയവര്‍ വിവിധ സെഷനുകളില്‍ ക്ലാസെടുത്തു.

Leave a Reply

Your email address will not be published.