കോഴിക്കോട്-മാനന്തവാടി റൂട്ടില്‍ പുതുതായി അനുവദിച്ച കെ.എസ്.ആര്.ടി.സി ബസ് സര്‍വീസുകള്‍ കെ പി കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ എം.എല്‍.എ ഫ്ളാഗ് ഓഫ് ചെയ്തു. ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ്കുമാറിനോട് എം.എല്‍.എ അഭ്യര്‍ഥിച്ചതിന്റെ അടിസ്ഥാനത്തില്‍ അനുവദിച്ച 12 ബസ് സര്‍വീസുകളില്‍ ആദ്യത്തെ രണ്ട് ബസ് സര്‍വീസുകളാണ് ആരംഭിച്ചത്. പുലര്‍ച്ചെ 4.50നും രാവിലെ ഏഴിനും തൊട്ടില്‍പാലത്തുനിന്ന് സര്‍വീസുകള്‍ ആരംഭിക്കും.
കുറ്റ്യാടി സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി കെ മോഹന്‍ദാസ്, കണ്‍ട്രോളിങ് ഇന്‍സ്പെക്ടര്‍ വി എം ഷാജി, എ ടി ഒ രഞ്ജിത്ത്, ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
Latest from Main News
തൊഴില്‍ മാര്‍ഗനിര്‍ദേശങ്ങള്‍ക്കായി കാലിക്കറ്റ് യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇന്‍ഫര്‍മേഷന്‍ ആന്റ് ഗൈഡന്‍സ് ബ്യൂറോ സംഘടിപ്പിച്ച ദേശീയ സെമിനാര്‍ വൈസ് ചാന്‍സലര്‍ ഡോ. പി.
കാലിക്കറ്റ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജിൽ രജത ജൂബിലി ആഘോഷിക്കാൻ ഒരുങ്ങുന്നു. 2001 ലാണ് സർവകലാശാലാ എഞ്ചിനീയറിങ് കോളേജ് തുടങ്ങിയത്. ഫെബ്രുവരി രണ്ടാം
കുറ്റ്യാടി ജലസേചന പദ്ധതിയില്‍ വലതുകര കനാലിലെ ജലവിതരണം ജനുവരി 30നും ഇടതുകര കനാലിലേത് ഫെബ്രുവരി ആറിനും ആരംഭിക്കുമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
വിവരാവകാശ കമീഷന് സിറ്റിങ്ങില്‍ 16 പരാതികള്‍ തീര്‍പ്പാക്കി വിവരാവകാശ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാതിരുന്നാലും വിവരം നല്‍കുന്നതിന് വിലക്കേര്‍പ്പെടുത്തിയാലും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന്
ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ ഖാദി വസ്ത്ര നിർമ്മാതാക്കളെ ആദരിച്ചപ്പോൾ ചേമഞ്ചേരിക്കും അഭിമാന നിമിഷം. കോഴിക്കോട് സർവ്വോദയ സംഘത്തിന് കീഴിൽ







