തുറയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് നസീർ പൊടിയാടി അന്തരിച്ചു

തുറയൂർ ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ട് നസീർ പൊടിയാടി (62) അന്തരിച്ചു.. ചരിച്ചിൽ പള്ളി മഹല്ല് സെക്രട്ടറി, ചിറക്കര മസ്ജിദുൽബുർഹാൻ പ്രസിഡണ്ട് എന്നീ പദവികൾ വഹിച്ച് വരുകയായിരുന്നു. പിതാവ് : അന്തരിച്ച പൊടിയാടി മഹമൂദ് ഹാജി. മാതാവ് : കുഞ്ഞിപ്പാത്തു. മക്കൾ : നസൽ. പി, നിഹാല. പി മരുമക്കൾ : മുഹമ്മദ് റാസി കേളോത്ത്, ഉൽഫത്ത്. സഹോദരങ്ങൾ : ജമീല, റസിയ, സഫിയ, ഫൗസിയ, ഷെരീഫ്. പി (പ്രിൻസിപ്പൽ -എംജെ വി എച്ച് എസ് എസ് വില്ല്യാപ്പള്ളി), നജ്മ. മയ്യത്ത് നമസ്കാരം ഇന്ന് പത്ത് മണിക്ക് തുറയൂർ ചരിച്ചിൽ പളളിയിൽ.

Leave a Reply

Your email address will not be published.