ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ ഖാദി വസ്ത്ര നിർമ്മാതാക്കളെ ആദരിച്ചപ്പോൾ; ചേമഞ്ചേരിക്കും അഭിമാനം

/

ദില്ലിയിൽ നടന്ന റിപ്പബ്ലിക് ദിന പരിപാടിയിൽ ഖാദി വസ്ത്ര നിർമ്മാതാക്കളെ ആദരിച്ചപ്പോൾ ചേമഞ്ചേരിക്കും അഭിമാന നിമിഷം. കോഴിക്കോട് സർവ്വോദയ സംഘത്തിന് കീഴിൽ പ്രവർത്തിക്കുന്ന ചേമഞ്ചേരി ഖാദി നെയ്ത് കേന്ദ്രത്തിലെ തൊഴിലാളികളായ കമല ഷിംജിത്തും ശ്യാമള ബാലകൃഷ്ണനും ആദരവ് ഏറ്റുവാങ്ങി. കുപ്പടം സാരി നിർമ്മാണത്തിൽ കേരളത്തിലെ ഏക നെയ്ത്തുകാരിയാണ് കമല ഷിംജിത്ത്. കുപ്പടം ദോത്തി നെയ്ത്തിൽ വിദഗ്ദയാണ് ശ്യാമള ബാലകൃഷ്ണൻ. വകുപ്പ് മന്ത്രി ശ്രീമതി ശ്രുതി ശോഭന സച്ചിൻ ദേവും കേന്ദ്ര ഖാദി കമ്മീഷൻ ചെയർമാൻ ശ്രീ മനോജ് കുമാറും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.