ബൈക്കപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. കഴിഞ്ഞ ദിവസം ബാലുശേരിയിൽ വെച്ചുണ്ടായ ബൈക്കപകടത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയിലിരുന്ന ചെറുപുഴ പാണയങ്കാട്ട് അലക്സ് (അച്ചു) 23 മരണപ്പെട്ടു പിറന്നാളാഘോഷ ശേഷം സുഹൃത്തിന്റെ കൂടെ പോയതായിരുന്നു കൂടെയുണ്ടായിരുന്ന സുഹൃത്ത് അശ്വൻ ഇവിടെ തന്നെ ചികിൽസയിലാണ്.ബൈക്കോടിച്ചിരുന്നതും അച്ചു തന്നെയായിരുന്നു. ഞായറാഴ്ച രാത്രി 11 നാണപകടം നടന്നത്. ഉടൻ പോലീസെത്തിയാണ് ആശുപത്രിയിലാക്കിയത് വിൻസെന്റിന്റേയും ക്ലാരിസിന്റെയും പുത്രനാണ്. സഹോദരിമാർ റിയ, റോസ് മേരി. സംസ്കാരം നാളെ വ്യാഴം രാവിലെ ചെറുപുഴ കാക്കയം ചാൽ സെൻ മേരീസ് പള്ളിയിൽ.
