എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് എൻ.എസ്.എസ് പിന്മാറി

എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് നായർ സർവീസ് സൊസൈറ്റി ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഇത്തരമൊരു ഐക്യം പ്രായോഗികമല്ലെന്നും സംഘടനയുടെ അടിസ്ഥാന മൂല്യങ്ങളിൽ ഉറച്ചുനിൽക്കുമെന്നും ഡയറക്ടർ ബോർഡ് അറിയിച്ചു.

എല്ലാ രാഷ്ട്രീയ പാർട്ടികളോടും പുലർത്തിവരുന്ന ‘സമദൂര നിലപാട്’ തുടരാനാണ് എൻഎസ്എസ് തീരുമാനം. ഏതെങ്കിലും ഒരു വിഭാഗവുമായി ചേരുന്നത് ഈ നിലപാടിന് വിരുദ്ധമാകുമെന്ന് നേതൃത്വം വിലയിരുത്തി. നേരത്തെ വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി ഐക്യത്തിന് സന്നദ്ധത പ്രകടിപ്പിച്ചിരുന്നെങ്കിലും, ബോർഡ് അംഗങ്ങളുടെ വിയോജിപ്പിനെത്തുടർന്ന് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായരും പിന്മാറ്റത്തെ അനുകൂലിക്കുകയായിരുന്നു.

എസ്എൻഡിപി യോഗവുമായുള്ള സംയുക്ത സഹകരണത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയത് രാഷ്ട്രീയ നീക്കങ്ങൾ ഭയന്നാണെന്ന് ജി. സുകുമാരൻ നായർ വ്യക്തമാക്കി. ഐക്യത്തിനായി വെള്ളാപ്പള്ളി നടേശൻ തന്റെ മകൻ തുഷാർ വെള്ളാപ്പള്ളിയെ പ്രതിനിധിയായി അയച്ചതാണ് സംശയങ്ങൾക്ക് ആക്കം കൂട്ടിയതെന്ന് അദ്ദേഹം പറഞ്ഞു.

രണ്ട് പ്രമുഖ ഹിന്ദു സംഘടനകൾ യോജിക്കണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. എന്നാൽ ഐക്യം ഉന്നയിച്ചവർക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് പിന്നീട് മനസ്സിലായി. ഐക്യം ചർച്ച ചെയ്യാൻ എന്തിനാണ് എൻഡിഎ നേതാവായ തുഷാർ വെള്ളാപ്പള്ളിയെ അയക്കുന്നത് എന്ന് അദ്ദേഹം പറഞ്ഞു. എൻഎസ്എസിന്റെ അടിസ്ഥാന മൂല്യമായ ‘സമദൂര’ത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല. ഐക്യത്തിന് വേണ്ടി രാഷ്ട്രീയ പാർട്ടി ഭാരവാഹികളുമായി ചർച്ച നടത്തുന്നത് സംഘടനയുടെ നിലപാടിന് വിരുദ്ധമാണ്. ഐക്യശ്രമത്തിൽ നിന്ന് പിന്മാറാനുള്ള പ്രമേയം അവതരിപ്പിച്ചത് താൻ തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. ഡയറക്ടർ ബോർഡിൽ ഭിന്നതയുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു, തീരുമാനം ഒറ്റക്കെട്ടായിരുന്നു. വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ ലഭിച്ചത് നല്ല കാര്യമാണെന്നും സുകുമാരൻ നായർ കൂട്ടിച്ചേർത്തു.

അതേസമയം, സംയുക്ത സമുദായ നീക്കത്തിൽ നിന്ന് എൻഎസ്എസ് ഏകപക്ഷീയമായി പിന്മാറിയ വാർത്ത പുറത്തുവന്നതിന് പിന്നാലെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും കടുത്ത മൗനത്തിലാണ്. മാധ്യമങ്ങളുടെ ചോദ്യങ്ങളോട് പ്രതികരിക്കാതെ ഇരുവരും ഒഴിഞ്ഞുമാറി.

ജി. സുകുമാരൻ നായർ ഇത്ര പെട്ടെന്ന് ഒരു പിന്മാറ്റം പ്രഖ്യാപിക്കുമെന്ന് എസ്എൻഡിപി നേതൃത്വം ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. എൻഡിഎയുമായുള്ള ബന്ധമാണ് ഐക്യത്തിന് തടസ്സമെന്ന എൻഎസ്എസ് വാദത്തോട് എന്ത് മറുപടി നൽകണമെന്നതിൽ തുഷാർ വെള്ളാപ്പള്ളി ഇതുവരെ വ്യക്തത വരുത്തിയിട്ടില്ല. “പ്രതികരണം പിന്നീട്” എന്ന് മാത്രമാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.

Leave a Reply

Your email address will not be published.

Previous Story

സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില വര്‍ധിച്ചു

Next Story

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന

Latest from Main News

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന

സംസ്ഥാനത്തിന്റ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന. എസ്.സിഇആർടിയുടെ

വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം ‘ആകാശ മിഠായി’ നാടിന് സമർപ്പിച്ചു

വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം “ആകാശ മിഠായി’ നാടിന് സമർപ്പിച്ചു. ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ്,

വി.എസ് അച്യുതാനന്ദന് പത്മവിഭൂഷൺ; മമ്മൂട്ടിക്കും വെള്ളാപ്പള്ളി നടേശനും പത്മഭൂഷൺ

ന്യൂഡൽഹി ∙ റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളിൽ കേരളത്തിന് അഭിമാനനേട്ടം. മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദനും സുപ്രീം കോടതി

റിപ്പബ്ലിക് ദിനാഘോഷം: മന്ത്രി മുഹമ്മദ് റിയാസ് പതാകയുയർത്തും

ജില്ലയില്‍ റിപ്പബ്ലിക് ദിനാഘോഷങ്ങള്‍ക്കുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. തിങ്കളാഴ്ച രാവിലെ ഒമ്പതിന് വെസ്റ്റ് ഹില്ലിലെ ക്യാപ്റ്റൻ വിക്രം മൈതാനിയിൽ നടക്കുന്ന ചടങ്ങിൽ ടൂറിസം-പൊതുമരാമത്ത്