ദേശീയ സമ്മതിദായക ദിനം: സംസ്ഥാന അവാർഡുകൾ ഏറ്റുവാങ്ങി ജില്ലാ ഭരണകൂടം

ജനാധിപത്യ പ്രക്രിയയിൽ വോട്ടർമാരുടെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനായി നടത്തിയ മാതൃകാ പ്രവർത്തനങ്ങൾക്കുള്ള മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്‌കാരങ്ങൾ ജില്ലാ ഭരണകൂടം ഏറ്റുവാങ്ങി. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് തിരുവനന്തപുരം കനകക്കുന്ന് പാലസിൽ സംഘടിപ്പിച്ച ചടങ്ങിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അവാർഡുകൾ വിതരണം ചെയ്തു. മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷൻ, സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ, തിരുവനന്തപുരം ജില്ലാ കലക്ടർ തുടങ്ങിയവർ സംബന്ധിച്ചു.

ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് (മികച്ച ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസർ, വോട്ടർ ബോധവത്കരണവും വിദ്യാഭ്യാസവും വിഭാഗം), ഡോ. നിജീഷ് ആനന്ദ് (മികച്ച ജില്ലാ ഇലക്ടറൽ ലിറ്ററസി ക്ലബ് കോഓഡിനേറ്റർ), കുന്ദമംഗലം ബി.എൽ.ഒ കെ രാജേഷ് (മികച്ച ബൂത്ത് ലെവൽ ഓഫീസർ), കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് (മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് – രണ്ടാം സ്ഥാനം), സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് വിദ്യാർത്ഥി പി ജി ആകാശ് (മികച്ച ഇലക്ടറൽ ലിറ്ററസി ക്ലബ് അംബാസഡർ) എന്നിവരാണ് പുരസ്കാരത്തിന് അർഹരായത്.

ജില്ലയിൽ സ്പെഷ്യൽ ഇന്റൻസീവ് റിവിഷൻ (SIR) പ്രവർത്തനങ്ങളുടെ ഭാഗമായി ആവിഷ്‌കരിച്ച നൂതന ഇടപെടലുകൾക്കും
കോളേജുകളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബുകൾ (ELC) മുഖേന നടപ്പാക്കിയ സ്വീപ് (SVEEP) പ്രവർത്തനങ്ങൾക്കുമാണ് സംസ്ഥാന അവാർഡുകൾ ലഭിച്ചത്.

ജില്ലാ തെരഞ്ഞെടുപ്പ് വിഭാഗം, ജില്ലയിലെ 80 ഓളം കോളേജുകളിലെ ഇ.എൽ.സി ക്ലബ്ബുകൾ, ഇ.എൽ.സി/എൻ.എസ്.എസ് അധ്യാപക കോഓഡിനേറ്റർമാർ, 4000 ത്തിൽ പരം വിദ്യാർത്ഥി വളൻ്റിയർമാർ, ജില്ലാ കലക്ടറുടെ ഇൻ്റേൺഷിപ്പ് പ്രോഗ്രാം (ഡി.സി.ഐ.പി) ഇന്റേൺസ് എന്നിവരുടെ കൂട്ടായ പ്രവർത്തനമാണ് പുരസ്കാര നേട്ടത്തിനർഹമാക്കിയത്.

Leave a Reply

Your email address will not be published.

Previous Story

ബി.ജെ.പി തിക്കോടി പഞ്ചായത്ത് കൺവെൻഷൻ നടത്തി

Latest from Main News

സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്

ശമ്പളപരിഷ്‌കരണ കുടിശ്ശിക അന്യായമായി നീട്ടിവയ്ക്കുന്നതടക്കം ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ മെഡിക്കല്‍ കോളജ്‌ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തിലേക്ക്. സൂചനയായി ജനുവരി 27ന് ഒപി ബഹിഷ്‌കരണത്തോടൊപ്പം

സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന

സംസ്ഥാനത്തിന്റ സമഗ്ര ഗുണമേന്മ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി നടത്തുന്ന പഠന പരിഷ്കാരം എസ്എസ്എൽസി പരീക്ഷയെ കൂടുതൽ കടുപ്പമുള്ളതാക്കി മാറ്റുമെന്ന് സൂചന. എസ്.സിഇആർടിയുടെ

എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് എൻ.എസ്.എസ് പിന്മാറി

എസ്എൻഡിപി യോഗവുമായി ചേർന്ന് സംയുക്ത നീക്കങ്ങൾ നടത്താനുള്ള തീരുമാനത്തിൽ നിന്ന് നായർ സർവീസ് സൊസൈറ്റി ഔദ്യോഗികമായി പിന്മാറി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ

വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം ‘ആകാശ മിഠായി’ നാടിന് സമർപ്പിച്ചു

വൈക്കം മുഹമ്മദ് ബഷീറിന്റെ നിത്യസ്‌മാരകം “ആകാശ മിഠായി’ നാടിന് സമർപ്പിച്ചു. ഉത്സവാന്തരീക്ഷത്തിൽ നടന്ന പരിപാടി മന്ത്രി പി എ മുഹമ്മദ് റിയാസ്,