മലർവാടി ബാലസംഘം സംഘടപ്പിക്കുന്ന സംസ്ഥാന ബാല ചിത്രരചനാ മത്സരത്തിന്റെ കീഴരിയൂർ മേഖലാതല മത്സരം ഫെയ്ത്ത് കിഡ്സ് ഗാർഡനിൽ വെച്ച് നടന്നു. വിജയികൾക്ക് ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കെ.എം വേലായുധൻ സമ്മാനങ്ങൾ വിതരണം ചെയ്തു. കെ.അബ്ദുറഹ്‌മാൻ അധ്യക്ഷനായി. രിഷിത് ലാൽ മാസ്റ്റർ, കെ.എം സുരേഷ് ബാബു, ഫർഹാന.കെ എന്നിവർ സംസാരിച്ചു. അഷ്റഫ്. ടി സ്വാഗതവും നബീല സി.കെ നന്ദിയും പറഞ്ഞു. മത്സരത്തിന് സമാന്തരമായി രക്ഷിതാക്കൾക്കായി നടത്തിയ ബോധവൽക്കരണ ക്ലാസിന് സഈദ് തയ്യിൽ നേതൃത്വം നൽകി.
