കെ.എൻ.എം കൊയിലാണ്ടി മണ്ഡലം കർമ്മ പഥം – ദഅ് വ ശില്പശാല കെ.എൻ.എം കോഴിക്കോട് നോർത്ത് ജില്ലാ സെക്രട്ടറി കെ.എൻ.എം സെക്കരിയ്യാ മൗലവി ഉദ്ഘാടനം ചെയ്തു. സംഘടനാ പ്രവർത്തനം സജീവമാക്കാനും
പരിശുദ്ധ റമദാനിനെ വിശ്വാസ വിശുദ്ധിയോടെ വരവേൽക്കാനുമാണ് ഇത്തരം പ്രവർത്തക ശില്പശാലകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
അതിന് നമ്മൾക്ക് പ്ലാനിങ്ങും പ്രവർത്തനവും വേണം സംഘടനയുടെ എതു ഘടകത്തിലുള്ള ലീഡർഷിപ്പായാലും ആവശ്യം വരുമ്പോൾ അവർ മൂന്നു കാര്യങ്ങൾ സംഘടനക്ക് വേണ്ടി ചെയ്യാൻ കഴിവുള്ളവരായിരിക്കണം. ഒന്ന്, സംഘടനയുടെ പരിപാടി ഏറ്റെടുത്ത് നടത്താൻ പ്രാപ്തിയുള്ളവരാകുക, രണ്ട്, പ്രവർത്തകരെ സംഘടനക്ക് ആവശ്യം വരുമ്പോൾ സംഘാടക മികവോടെ സംഘടിപ്പിക്കാൻ കഴിയുക, മൂന്ന് സംഘടനയുടെ പരിപാടി നടത്തുന്നതിന് ആവശ്യമായ കൂടിയാലോചനകൾ കമ്മിറ്റി മീറ്റിംഗുകൾ പ്രീ പ്ലാൻഡായി നടത്തുക, ചുരുങ്ങിയത് ഒര് മാസത്തിൽ ഒര് പ്രവർത്തക സമിതി യോഗമെങ്കിലും ചേർന്നിരിക്കണം, പ്രസ്ഥാനത്തിന്റ ആദർശ വ്യതിരിക്തത വ്യക്തിത്വ വിശുദ്ധിയോടെ പാലിക്കാൻ സംഘടനാ നേതൃസ്ഥാനത്തിരിക്കുന്നവർ ശ്രദ്ധിക്കണമെന്നും ഉദ്ബോധിപ്പിച്ചു.
ചടങ്ങിൽ സി. മുഹമ്മദ് സുല്ലമി മുഖ്യ പ്രഭാഷണം നടത്തി. ഫസലു റഹ്‌മാൻ മാസ്റ്റർ അധ്ക്ഷo വഹിച്ചു. ടി. വി. അബ്ദുൽ കാദർ സ്വാഗതവും സി. ജലീൽ നന്ദിയും പറഞ്ഞു.







