ആശ്വാസം പാലിയേറ്റീവ് കെയർ സൊസൈറ്റി ചെങ്ങോട്ട് കാവ് കിടപ്പ് രോഗികളുടെ ഒത്തുചേരൽ സ്നേഹസംഗമം.. കിടപ്പ് രോഗികളുടെ മാനസിക ഉല്ലാസത്തിനായി ആശ്വാസം പാലിയേറ്റീവ് കെയർ സൊസൈറ്റി സംഘടിപ്പിച്ചുവരുന്ന സ്നേഹ സംഗമം കിടപ്പുരോഗികളായ അതിഥികൾ ഷീബ പിലാ തോട്ടത്തിൽ, അനിഷ കുപ്പാം പറമ്പത്ത് എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു. റിട്ട: കേണൽ സുരേഷ് ബാബു അധ്യക്ഷത വഹിച്ച പരിപാടിയിൽ ആശ്വാസം സെക്രട്ടറി ഇ കെ ശ്രീനിവാസൻ സ്വാഗതം പറഞ്ഞു. പന്തലായിനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അശ്വതി ഷിനിലേഷ്, ചെങ്ങോട്ട് കാവ് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എൻ ഭാസ്കരൻ, വൈസ് പ്രസിഡണ്ട് തസ്ലീനാ നാസർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ പി വി ഷാനി, ഗോപി ചെറുവാട്ട്, ദേവി എ എം, ആശ്വാസം പ്രസിഡണ്ട് ടി വി അബ്ദുൽ ഖാദർ,വൈസ് പ്രസിഡണ്ട് മാരായ ടിവി വിജയൻ നായർ,പിസി അബ്ദുള്ള, ട്രഷറർ കെ ബാലൻ നായർ, എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ രാമചന്ദ്രൻ ഗിരിജാലയം നന്ദി പറഞ്ഞു.
