സംസ്ഥാനത്ത് ഇന്നും സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 375 രൂപയും പവന്‍ 3000 രൂപയുമാണ് ഇന്ന് ഉയര്‍ന്നത്. ഇതോടെ ഒരു പവന് 1, 19, 320 രൂപയായി. ഒരു ഗ്രാമിനാകട്ടെ 14, 915 രൂപയായും വര്‍ധിച്ചു.
അന്താരാഷ്‌ട്ര വിപണിയില്‍ സ്വര്‍ണ വില ഉയരുന്നതാണ് കേരളത്തിലെ വിലയിലും വന്‍ കുതിപ്പുണ്ടാകാന്‍ കാരണം. സ്വര്‍ണ വില ഔണ്‍സിന് 5000 ഡോളര്‍ കടന്ന് പുതിയ റെക്കോഡിലെത്തിയിരിക്കുകയാണ്. ലോകമെമ്പാടും സംഘര്‍ഷങ്ങള്‍ വര്‍ധിച്ച് വരുന്നതും സ്വര്‍ണ വിലയില്‍ കുതിച്ചുച്ചാട്ടത്തിന് കാരണമാകുന്നുണ്ട്. സുരക്ഷിത നിക്ഷേപം എന്ന നിലയില്‍ നിക്ഷേപകര്‍ സ്വര്‍ണം വാങ്ങിക്കൂട്ടുന്നതും നിരക്ക് ഉയരാന്‍ കാരണമാകുന്നുണ്ട്.
സ്വര്‍ണത്തിനൊപ്പം വെള്ളി വിലയിലും വര്‍ധനവ് തന്നെയാണ്. ഒരു ഗ്രാം വെള്ളിക്ക് 345 രൂപയും 10 ഗ്രാം വെള്ളിക്ക് 3450 രൂപയുമാണ് ഇന്നത്തെ വില.







