പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പിലാക്കണം: KSSPU മൂടാടി യൂണിറ്റ്

മൂടാടി: പെൻഷൻ പരിഷ്‌കരണം ഉടൻ നടപ്പിലാക്കുകയും ക്ഷാമാശ്വാസ കുടിശ്ശിക അനുവദിക്കുകയും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പുനഃസ്ഥാപിക്കുകയും ചെയ്യണമെന്ന് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ (KSSPU) മൂടാടി യൂണിറ്റ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

യൂണിറ്റ് പ്രസിഡന്റ് ചേനോത്ത് ഭാസ്കരൻ അധ്യക്ഷത വഹിച്ചു. KSSPU ബ്ലോക്ക് പ്രസിഡന്റ് എൻ.കെ.കെ. മാരാർ ഉദ്ഘാടനം ചെയ്തു. പ്രശസ്ത നാടൻപാട്ടുകാരനും ഫോക്‌ലോർ അവാർഡ് ജേതാവുമായ അജീഷ് മുചുകുന്നിനെ ചടങ്ങിൽ ആദരിച്ചു.

ടി. സുരേന്ദ്രൻ മാസ്റ്റർ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. പി. ശശീന്ദ്രൻ വാർഷിക റിപ്പോർട്ടും കെ.പി. നാണു വരവുചെലവ് കണക്കും അവതരിപ്പിച്ചു. അജീഷ് മുചുകുന്ന്, കെ.പി. ശശീന്ദ്രൻ, കെ.കെ. സരള, ദാക്ഷായണി കെ.സി., എ. ഹരിദാസ്, പി.കെ. ബാലകൃഷ്ണൻ കിടാവ്, പി. പ്രകാശൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.