കോഴിക്കോട്. മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം എം.കെ.രാഘവൻ എം.പി കോഴിക്കോട് കെ. കരുണാകരൻ സ്മാര കമന്ദിരിത്തിലെ പി.ശങ്കരൻ മെമ്മോറിയൽ ഹാളിൽ വെച്ച് പ്രകാശനം ചെയ്തു. കവിയും സാഹിത്യകാരനുമായ കല്പറ്റ നാരായണൻ പുസ്തകം ഏറ്റുവാങ്ങി. ഡിസിസി പ്രസിഡൻ്റ് കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു. എഴുത്തുകാരിയും വിവർത്തകയും അധ്യാപികയുമായ ഡോ.ജ്യോത്സ്ന പി കടയപ്രത്ത് പുസ്തക പരിചയം നടത്തി. പൂർണ പബ്ലിക്കേഷൻസ് മാനേജിംങ്
പാട്നർ എൻ.ഇ മനോഹരൻ, എഴുത്തുകാരായ മനോജ് തെക്കേടത്ത്, തിക്കോടി നാരായണൻ, പന്തലായനി ഗവ.ഹയർ സെക്കൻഡിസ്കൂൾ പ്രിൻസിപ്പൽ, ബീന പൂവത്തിൽ, ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ, ഗ്രന്ഥകാരൻ മിഥുൻ ഇടത്തിൽ എന്നിവർ പ്രസംഗിച്ചു.
തെക്കൻ ഫ്രാൻസിലെ മെഡിറ്ററേനിയൻ കടൽത്തീരത്തുള്ള പ്രൊവൻസ് പ്രദേശത്ത് ഒരുകൂട്ടം സുഹൃത്തുക്കൾ നടത്തുന്ന യാത്ര ആണ് നോവലിൻ്റെ പശ്ചാത്തലം.
ബിരുദാനന്തരബിരുദ പഠനകാലത്ത് സർവകലാശാലയിലെ നാടകസംഘാംഗങ്ങൾ ആയിരുന്നു ഇവർ. ഈ യാത്രയിലും ഒരു ചെറു നാടകം തയ്യാറാക്കാൻ ഇവർ തീരുമാനിക്കുന്നു.
യാത്രയ്ക്ക് ശേഷം മാർക്കോയെ കാണാതാവുന്നതിനാൽ പോലീസ് ഈ യാത്രയെ കുറിച്ച് അന്വേഷിക്കുന്നു.
യാത്രയ്ക്കിടയിൽ ഈ യുവത സൂക്ഷ്മതയോടെ നടത്തുന്ന ചർച്ചകളും വിശകലനങ്ങളും നോവലിൽ പ്രകടമാണ്.
മാധ്യമ പ്രവർത്തകൻ കീഴരിയൂർ രാമചന്ദ്രന്റെയും ജയശ്രീദേവിയുടെയും മകനാണ് മിഥുൻ. ധൻബാദ് ഐ.ഐ.ടി.യിൽ നിന്ന് എൻവയേൺമെന്റ് എൻജിനീയറിങ്ങിൽ ബിടെക്ക് (ഹോണേഴ്‌സ് ) ബിരുദവും തുടർന്ന് സ്വിറ്റ്സർലാൻറിലെ ഇ.ടി.എച്ച് സൂറിക്കിൽ നിന്ന് ബിരുദാനന്തര ബിരുദവും നേടി.
Latest from Local News
കൊയിലാണ്ടി: ജി.എഫ്.യു.പി. സ്‌കൂൾ കൊയിലാണ്ടിയുടെ 125-ാം വാർഷികാഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ആദ്യ ദിനത്തിൽ മുനിസിപ്പാലിറ്റി തലത്തിലെ എൽ.പി., യു.പി. വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച
പൂക്കാട് കലാലയം അംഗങ്ങളായിരുന്ന ഇരുപത്തിമൂന്ന് കലാപ്രവർത്തകരുടെ ഫോട്ടോകൾ സ്മൃതിലയം എന്ന പരിപാടിയിൽ വെച്ച് അനാഛാദനം ചെയ്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമൻ നായർ,
കൊയിലാണ്ടി : ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാവുംവട്ടം,മൂഴിക്കുമീത്തൽ തുയ്യത്ത് ഹർഷിദിൻ്റെ ഭാര്യ ആഷിദ ( 25 )
പേരാമ്പ്ര: ജമ്മു കാശ്മീരിൽ നടന്ന ഏഴാമത് ദേശീയ ക്വാൻ കീ ഡോ ചാമ്പ്യൻഷിപ്പിൽ പേരാമ്പ്ര സ്വദേശിക്ക് ഗോൾഡ് മെഡൽ. ബിഎംഎ മാർഷൽ
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 25 ഞായറാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരുടെ സേവനങ്ങളും… 1.ജനറൽ മെഡിസിൻ വിഭാഗം ഡോ. വിപിൻ







