കൊയിലാണ്ടി: കൊരയങ്ങാട് പുതിയതെരു മഹാഗണപതി ഭഗവതി ക്ഷേത്ര താലപ്പൊലി മഹോത്സവത്തോടനുബന്ധിച്ച് ചോമപ്പൻ്റെ ഊരുചുറ്റൽ ചടങ്ങിന് തുടക്കമായി. കൊരയങ്ങാട് വലിയ വീട്ടിൽ കാരണവ സ്ഥാനത്ത് ചോമപ്പൻ എത്തിയ ശേഷം പുത്തലത്ത് തറവാടിലും, പുനത്തിൽ ക്കോയ്മ മാരുടെ തറവാടിലും മറ്റ് സ്ഥാനിയരുടെ വീടുകളിലും ഉത്സവം അറിയിക്കുന്ന പ്രധാന ചടങ്ങാണിത്. ക്ഷേത്ര കാരണവർ കളിപ്പുരയിൽ രവീന്ദ്രൻ, രാജൻ മൂടാടി , ക്ഷേത കമ്മറ്റി പ്രസിഡണ്ട് പുതിയ പറമ്പത്ത് രാമകൃഷ്ണൻ, ക്ഷേത്ര മേൽശാന്തി ചെറുപുരയിൽ മനോജ്, ടി.പി രാഘവൻ, കുന്നക്കണ്ടി ബാലൻ, പി.കെ ഷിബു എന്നിവർ ചടങ്ങുകൾക്ക് നേതൃത്വം നൽകി. ഫിബ്രവരി ഒന്നുമുതൽ എട്ടുവരെയാണ് ഉത്സവം നടക്കുന്നത്
