കൊയിലാണ്ടി : ഭർതൃവീട്ടിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കാവുംവട്ടം,മൂഴിക്കുമീത്തൽ
തുയ്യത്ത് ഹർഷിദിൻ്റെ ഭാര്യ ആഷിദ ( 25 ) യാണ് മരിച്ചത്. മന്ദങ്കാവിലെ പന്തലാട് അസീസിൻ്റെ മകളാണ് . വിദേശത്തായിരുന്ന ഭർത്താവ് ഹർഷിദ് രണ്ടാഴ്ച മുമ്പാണ് നാട്ടിൽ എത്തിയത്. 2021 ലായിരുന്നു വിവാഹം. മക്കൾ: ഹൈസ മെഹക് , സിയ ഇസ് ലിൻ ‘ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി .
