തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ ശതവാർഷിക ആഘോഷം തിരുശതം സമാപനം ജനുവരി 26, 27 തിയ്യതികളിൽ

തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ ശതവാർഷിക ആഘോഷം തിരുശതം സമാപനം 2026 ജനുവരി 26, 27 തിയ്യതികളിൽ തിരുവങ്ങൂർ ഹയർ സെക്കൻ്ററി സ്കൂൾ അങ്കണത്തിൽ നടക്കും ജനു: 26 തിങ്കൾ പൂർവ്വ വിദ്യാർത്ഥി മഹാ സംഗമം രാവിലെ 9 മണി മുതൽ രജിസ്ട്രേഷൻ 9-30 റിപ്പബ്ലിക്ക് ദിന അംസംബ്ലി തുടർന്ന് പൂർവ്വ വിദ്യാർത്ഥികളായ കാഞ്ഞിലശ്ശേരി വിനോദ്മാരാർ, ഗംഗാധരൻ കാഞ്ഞിലശ്ശേരി എന്നിവർ നേതൃത്വം നൽകുന്ന കേളി – അരങ്ങുണർത്തൽ ശേഷം നടക്കുന്ന ഉദ്ഘാടന സമ്മേളനം പ്രഭാഷകനും കവിയും ഗാനരചയിതാവും ആയ രമേശ് കാവിൽ ഉദ്ഘാടനം ചെയ്യും. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അശ്വതി ഷിനിലേഷ് മുഖ്യാതിഥി ആയിരിക്കും. സ്വാഗത സംഘം ചെയർമാൻ അശോകൻ കോട്ട് ചടങ്ങിൽ അധ്യക്ഷം വഹിക്കും. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഫ്സമനാഫ്, വാർഡ് മെമ്പർ നളിനി കെ എം, മുൻ എച്ച് എം. എം സി മമ്മദ് കോയ എന്നിവർ ആശംസകളർപ്പിച്ച് സംസാരിക്കും. തുടർന്ന് എഴുപതോളം വരുന്ന പൂർവ്വാധ്യാപകരെയും അധ്യാപകേതര ജീവനക്കാരെയും ആദരിക്കും.

ഉച്ചക്ക് ശേഷം 2 മണിക്ക് മലബാറിലെ അറിയപ്പെടുന്ന വാദ്യകലാകാരന്മാർ, പത്മനാഭൻ കാഞ്ഞിലശ്ശേരി, സന്തോഷ് കൈലാസ്, റിജിൽ കാഞ്ഞിലശ്ശേരി, വിഷ്ണുപ്രസാദ് എന്നിവർ നയിക്കുന്ന പഞ്ചാരിമേളം തുടർന്ന് കലാപരിപാടികൾ. 4 മണിക്ക് പ്രശസ്ത നർത്തകി ലജ്ന ഷോളി സംവിധാനം നിർവ്വഹിച്ച 100 കലാകാരികൾ അണിനിരക്കുന്ന ഡാൻസ് ഫ്യൂഷൻ, പ്രശസ്ത ബാൻസാരി വാദകൻ ശശി പൂക്കാട് രചനയും സംവിധാനവും നിർവ്വഹിച്ച തമ്പ്രാൻ്റെ മൂക്ക് അടിയൻ്റെ ചക്ക നാടകം – നടനും ചലചിത്ര പ്രവർത്തകനുമായ നൗഷാദ് ഇബ്രാഹിം രചനയും സോമൻ പൂക്കാട് സംവിധാനവും നിർവ്വഹിച്ച മരുഭൂമിയിലെ ഇലകൾ എന്നീ നാടകങ്ങളളും അരങ്ങിലെത്തും സ്വാഗത സംഘം കൺവീനർ ശിവദാസൻ വാഴയിൽ സ്വാഗതവും പ്രോഗ്രാം കമ്മിറ്റി കൺവീനർ ഇ രാമചന്ദ്രൻ നന്ദിയും പ്രകടിപ്പിക്കും. 2026 ജനുവരി 27 ചൊവ്വാഴ്ച രാവിലെ മുതൽ ഉപജില്ലാ ജില്ലാ സംസ്ഥാന തലങ്ങളിൽ മത്സരിക്കാൻ അവസരം ലഭിച്ച കലാപരിപാടികൾ വൈകീട്ട് – 5 മണിക്ക് സമാപന സമ്മേളനവും യാത്രയപ്പും ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് കെ കെ നവാസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്തംഗം എ കെ മണി മുഖ്യ പ്രഭാഷണം നടത്തും. എച്ച് എം കെ കെ വിജിത റിപ്പോർട്ട് അവതരിപ്പിക്കും. സ്കൂൾ മാനേജർ ടി കെ ജനാർദനൻ മാസ്റ്റർ, പി ടി എ പ്രസിഡൻ്റ് കെ കെ ഫാറൂക്ക് എന്നിവർ യാത്രയയപ്പ് നൽകുന്നവർക്കുള്ള ഉപഹാര സമർപ്പണം നടത്തും. ഗ്രാമപഞ്ചായത്ത് മെമ്പർ നിർമ്മല സി പി, എസ് എം സി ചെയർമാൻ ഷിജു പി കെ, മാനേജീംഗ് കമ്മിറ്റി അംഗം ടി കെ ശശിധരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ സ്കൂൾ അധികൃതർ ആംശസകൾ നേരും.

സർവ്വീസിൽ നിന്ന് വിരമിക്കുന്ന ശ്രീജ കെ, രത്നവലി വി കെ, ശാന്ത കെ, അനീശൻ എം കെ, രാമകൃഷ്ണൻ കെ, എന്നിവർ മറുമൊഴി നടത്തും. 7 മണിക്ക് ശേഷം ശതനിലാവ് ആസിഫ് കാപ്പാട് നയിക്കുന്ന പാട്ടിൻ്റെ പാലാഴി ഗാനമേള അരങ്ങേറും. പ്രിൻസിപ്പൽ ടി കെ ഷെറീന സ്വാഗതവും, പിടിഎ ജോ: സെക്രട്ടറി പി കെ അനിഷ് നന്ദിയും പ്രകടിപ്പിക്കും. സ്കൂൾ പ്രിൻസിപ്പൽ ടി കെ ഷെറീന, എച്ച് എം വിജിത കെ കെ പിടിഎ പ്രസിഡൻ്റ് കെ കെ ഫറൂക്ക്, മാനേജിംഗ് കമ്മിറ്റി അംഗം ടി കെ ശശിധരൻ, സംഘാടക സമിതി ചെയർമാൻ അശോകൻ കോട്ട്, ജനറൽ കൺവീനർ വാഴയിൽ ശിവദാസൻ, മുസ്തഫ വായോളി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Previous Story

ക്യൂ – ഫെസ്റ്റ് ജനുവരി 24 മുതൽ ഫിബ്രവരി ഒന്നുവരെ

Next Story

സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം സമൂഹത്തിന് വിപത്ത് : വി.കെ. സുരേഷ് ബാബു മാസ്റ്റർ

Latest from Local News

കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രോത്സവം 2026 ഫെബ്രുവരി 9 മുതൽ 13 വരെ

കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ ഉത്സവം ഫെബ്രുവരി 9 മുതൽ 13ാം തീയതി വരെ ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ നരിക്കുനി

സാമൂഹ്യമാധ്യമങ്ങളുടെ ദുരുപയോഗം സമൂഹത്തിന് വിപത്ത് : വി.കെ. സുരേഷ് ബാബു മാസ്റ്റർ

കുടുംബ ജീവിതത്തിൽ ഇന്ന് കാണുന്ന പ്രശ്നങ്ങൾക്ക് പരിഹാരമായി ഒട്ടേറെ മാറ്റങ്ങൾക്ക് മുൻകൈയെടുക്കാൻ യുവതലമുറയെ പ്രേരിപ്പിക്കേണ്ടതുണ്ടെന്ന് വി.കെ. സുരേഷ് ബാബു മാസ്റ്റർ കൂത്തുപറമ്പ്.

ക്യൂ – ഫെസ്റ്റ് ജനുവരി 24 മുതൽ ഫിബ്രവരി ഒന്നുവരെ

ചരിത്രാതീത കാലം മുതൽ മനുഷ്യരാശി സ്വരുക്കൂട്ടിയ സ്വപ്നങ്ങൾ മങ്ങിപ്പോയ ഒരു കാലത്താണ് നാം ജീവിക്കുന്നത്. ഇന്ത്യയിലുമതേ, കഴിഞ്ഞ നൂറ്റാണ്ടിലാണല്ലോ ഇന്ത്യ എന്ന

മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന്

മിഥുൻ ഇടത്തിൽ എഴുതിയ എനുമോ എന്ന ഇംഗ്ലീഷ് നോവലിന്റെ പ്രകാശനം ഇന്ന് എം.കെ.രാഘവൻ എം.പി കോഴിക്കോട് കെ. കരുണാകരൻ സ്മാരക മന്ദിരത്തിലെ

പിഷാരികാവിലെ പ്രസാദപ്പുരക്ക് തറക്കല്ലിട്ടു

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതുതായി നിർമിക്കുന്ന പ്രസാദപുരക്ക് ക്ഷേത്രം മേൽശാന്തി എൻ. നാരായണൻമൂസദ്‌ തറക്കല്ലിട്ടു. നിവേദ്യം, പ്രസാദം എന്നിവ