ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഈ മാസം 28 ലേക്ക് മാറ്റി. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് ഈ മാസം 28ന് വിധി പറയുക. അതേ സമയം പ്രതിഭാഗം ശബ്ദ രേഖ ഹാജരാക്കിയിട്ടുണ്ട്. ഈ ശബ്ദ രേഖയുടെ ശാസ്ത്രീയ പരിശോധന വേണം എന്ന് പ്രോസിക്യൂഷൻ പറഞ്ഞു പരാതിക്കാരി പ്രതിയുടെ മൊബൈലിലേക്ക് മുൻപ് അയച്ച വാട്സ്ആപ്പ് ശബ്ദ സന്ദേശമാണ് രാഹുലിന്റെ അഭിഭാഷകൻ കഴിഞ്ഞ ദിവസം കോടതിയിൽ ഹാജരാക്കിയത്.
എന്നാൽ രാഹുലിൻ്റെ റിമാൻഡ് നീട്ടണമെന്ന് ആവശ്യപ്പെട്ട് എസ്ഐടി അപേക്ഷ നൽകിയിട്ടുമുണ്ട്. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതി ഈ മാസം 28ന് വിധി പറയും വരെ രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽ തന്നെ തുടരണം. സ്ഥിരം വിശദീകരണം തന്നെ തുടരാനാണ് രാഹുലിന്റെ നീക്കം.







