കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക സമ്മേളനം സി കെ ജി. കാന്റീൻ ഹാളിൽ പ്രസിഡന്റ് രവീന്ദ്രൻ ചാത്തോതിന്റ അധ്യക്ഷതയിൽ ചേർന്നു. യൂണിറ്റ് സെക്രട്ടറി അശോകൻ. എം. യോഗത്തിന് സ്വാഗതം ആശംസിച്ചു. പി കെ. പ്രകാശൻ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.
കെ എസ് എസ് പി യു. പന്തലായനി ബ്ലോക്ക് കൗൺസിലർ കെ. ഗീതാനന്ദൻ മാസ്റ്റർ സമ്മേളനം ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അശോകൻ. എം വാർഷിക റിപ്പോർട്ടും ട്രഷറർ എം. രവീന്ദ്രൻ മാസ്റ്റർ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. ഒ. രാഘവൻ മാസ്റ്റർ, എൻ കെ. ശിവദാസൻ എന്നിവർ യോഗത്തിന് ആശംസകൾ നേർന്നു. ചർച്ചയിൽ പങ്കെടുത്ത് രാജൻ കുഞ്ഞാലോടി, റഫീഖ് മാസ്റ്റർ എന്നിവർ സംസാരിച്ചു.
2026 വർഷത്തെ പുതിയ ഭാരവാഹികളെ വരണാധികാരി ചേനോത് ഭാസ്കരൻ മാസ്റ്റർ തെരഞ്ഞെടുത്തു.
പെൻഷൻകാർക്ക് 2024 മുതൽ കുടിശ്ശികയായ ക്ഷാമാശ്വാസം അനുവദിക്കുക, മെഡിസപ്പ് പദ്ധതി പൂർണമായും ഗുണഭോക്തൃ സൗഹൃദമാക്കുക. എന്നീ ആവശ്യങ്ങൾ ഒരു പ്രമേയത്തിലൂടെ സർക്കാരിനോട് ആവശ്യപ്പെട്ടു. എം. അശോകൻ സ്വാഗതവും നെല്ലിയാട്ട് നാരായണൻ നന്ദിയും പറഞ്ഞു.







