പിഷാരികാവിലെ പ്രസാദപ്പുരക്ക് തറക്കല്ലിട്ടു

പിഷാരികാവ് ക്ഷേത്രത്തിന്റെ നവീകരണ പ്രവൃത്തിയുടെ ഭാഗമായി പുതുതായി നിർമിക്കുന്ന പ്രസാദപുരക്ക് ക്ഷേത്രം മേൽശാന്തി എൻ. നാരായണൻമൂസദ്‌ തറക്കല്ലിട്ടു. നിവേദ്യം, പ്രസാദം എന്നിവ തയ്യാറാക്കുന്നതും പ്രസാദം നൽകുന്നതും പുതിയ കെട്ടിടത്തിലായിരിക്കും. ഈ വർഷത്തെ കാളിയാട്ടത്തിന് മുമ്പ നിർമ്മാണം പൂർത്തിയാക്കും. ചടങ്ങിൽ ദേവസ്വം ചെയർമാൻ ഇ. അപ്പുക്കുട്ടിനായർ, ട്രസ്റ്റി ബോർഡ്‌ അംഗങ്ങളായ പുനനത്തിൽ നാരായണൻ കുട്ടിനായർ, കെ. ദേവദാസ്, ഇ. രാജഗോപാലൻ നായർ, മുണ്ടക്കൽ ഉണ്ണികൃഷ്ണൻ നായർ, എം. ബാലകൃഷ്ണൻ, ദേവസ്വം മാനേജർ വി.പി. ഭാസ്കരൻ, എൻ. ഉണ്ണികൃഷ്ണൻ മൂസദ്‌, ഷജേഷ് ആചാരി എന്നിവർ സംബന്ധിച്ചു.

Leave a Reply

Your email address will not be published.