കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ബമ്പർ (BR 107) നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 138455 എന്ന ടിക്കറ്റ് നമ്പറിനാണ് ഒന്നാം സമ്മാനമായ 20 കോടി രൂപ ലഭിച്ചിരിക്കുന്നത്.
കോട്ടയത്തെ ലോട്ടറി ഏജന്റായ എ. സുദീക്ക് വിറ്റ ടിക്കറ്റിനാണ് ഈ മഹാഭാഗ്യം കൈവന്നിരിക്കുന്നത്. കാഞ്ഞിരപ്പള്ളി ന്യൂ ലക്കി സെന്റർ എന്ന കടയിൽ ആണ് ടിക്കറ്റ് വിറ്റിരിക്കുന്നത്. തിരുവനന്തപുരത്തെ ഗോർഖി ഭവനിൽ നടന്ന പ്രൗഢമായ ചടങ്ങിലാണ് ഭാഗ്യക്കുറി വകുപ്പ് നറുക്കെടുപ്പ് നടത്തിയത്. മുൻ വർഷങ്ങളിലെപ്പോലെ തന്നെ ഇത്തവണയും ബമ്പർ ടിക്കറ്റ് വിൽപ്പനയിൽ വൻ കുതിപ്പാണ് ഉണ്ടായത്. ആകെ 54,08,880 ടിക്കറ്റുകളാണ് ഇത്തവണ വിറ്റഴിഞ്ഞത്. ടിക്കറ്റ് വിൽപ്പനയിൽ ഇത്തവണയും ഒന്നാം സ്ഥാനം പാലക്കാട് ജില്ലയ്ക്കാണ്. തൃശൂർ, തിരുവനന്തപുരം ജില്ലകൾ വിൽപ്പനയിൽ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ സ്വന്തമാക്കി.
രണ്ടാം സമ്മാനമായി ഓരോ കോടി രൂപ വീതം 20 പേർക്ക് ലഭിക്കും. പത്ത് ലക്ഷം രൂപ വീതം 20 പേർക്കാണ് മൂന്നാം സമ്മാനം ലഭിക്കുക. നാലാം സമ്മാനമായി മൂന്ന് ലക്ഷം രൂപ വീതം 20 പേർക്കും, അഞ്ചാം സമ്മാനമായി രണ്ട് ലക്ഷം രൂപ വീതം 20 പേർക്കും ലഭിക്കുന്ന രീതിയിലാണ് സമ്മാനഘടന ക്രമീകരിച്ചിരിക്കുന്നത്.
രണ്ടാം സമ്മാനമായ ഒരു കോടി രൂപ വീതം 20 പേർക്കാണ് ലഭിച്ചത്. XD 241658, XD 286844, XB 182497, XK 489087, XC 362518, XK 464575, XA 226117, XB 413318, XL 230208, XC 103751, XJ 407914, XC 239163, XC 312872, XC 203258, XJ 474940, XB 359237, XA 528505, XK 136517, XE 130140.
ഒന്നാം സമ്മാനം ലഭിച്ച അതേ നമ്പറിലുള്ള മറ്റ് 9 സീരീസുകളിലെ ടിക്കറ്റുകൾക്ക് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. അർഹമായ ടിക്കറ്റുകൾ XA 138455, XB 138455, XD 138455, XE 138455, XG 138455, XH 138455, XJ 138455, XK 138455, XL 138455 എന്നിവയാണ്.
സമ്മാനാർഹർ ലോട്ടറി ഫലം ഔദ്യോഗിക ഗസറ്റുമായി ഒത്തുനോക്കി ഉറപ്പുവരുത്തേണ്ടതാണ്. സമ്മാനം ലഭിച്ചവർ 30 ദിവസത്തിനുള്ളിൽ ടിക്കറ്റും ആവശ്യമായ തിരിച്ചറിയൽ രേഖകളും ലോട്ടറി ഓഫീസിലോ ബാങ്കിലോ ഹാജരാക്കി തുക കൈപ്പറ്റേണ്ടതാണ്.







