കൊയിലാണ്ടി: വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ടു മഹോത്സവത്തിന് കൊടിയേറി. 22 ന് വ്യാഴാഴ്ച രാത്രി നൂറുകണക്കിന് ഭക്തജനങ്ങളുടെ ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ
നടന്ന കൊടിയേറ്റത്തിന് തന്ത്രി കക്കാട്ടില്ലത്ത് പുരുഷോത്തമൻ നമ്പൂതിരി മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് ചിലമ്പ് വിയ്യൂർ, തപസ്യ വിയ്യൂർ എന്നിവയുടെ കൈകൊട്ടി കളി നടന്നു. 23 ന് കലാമണ്ഡലം അരുൺ കൃഷ്ണൻ അവതരിപ്പിക്കുന്ന തായമ്പക, രാഗമാലിക വിയ്യൂർ അവതരിപ്പിക്കുന്ന മെലഡി നൈറ്റ്, 24ന് ജിതിൻലാൽ ചോയ്യക്കാട്ട് അവതരിപ്പിക്കുന്ന തായമ്പക, മഹേഷ് കുഞ്ഞുമോൻ, പിന്നണിഗായിക ഷാര ഗിരീഷ് എന്നിവരുടെ നേതൃത്വത്തിൽ ഹാർട്ട് ബീറ്റ്സ് കാലിക്കറ്റ് അവതരിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ നൈറ്റ്, 25ന് കാലത്ത് മുചുകുന്ന് പത്മനാഭൻ ഓട്ടൻതുള്ളൽ, വൈകിട്ട് സരുൺ മാധവ് പിഷാരികാവ് അവതരിപ്പിക്കുന്ന, ഫ്രീ ശക്തൻ കുളങ്ങര ക്ഷേത്ര പൊതുജന വരവ് കമ്മിറ്റി അവതരിപ്പിക്കുന്ന നടനം 2 K26, 26 വൈകിട്ട് കാഞ്ഞിരശ്ശേരി പത്മനാഭന്റെ തായമ്പക, 27ന് വൈകിട്ട് പൊതുജന വിയ്യൂരപ്പൻ കാഴ്ച വരവ്, 28ന് വൈകിട്ട് കുടവരവ്, നിവേദ്യം വരവ്, പള്ളിവേട്ട, പാണ്ടിമേളത്തോടെയുള്ള മടക്ക എഴുന്നെള്ളിപ്പ് എന്നിവ നടക്കും. 29ന് കാലത്ത് കുളിച്ചതിനു ശേഷം
ആറാട്ട് എഴുന്നള്ളത്തോടെ ഉത്സവം സമാപിക്കും. തുടർന്ന് സമൂഹസദ്യ നടക്കും.
പടം: കൊയിലാണ്ടി വിയ്യൂർ വിഷ്ണു ക്ഷേത്രത്തിൽ ആറാട്ട് മഹോത്സവത്തിന് കൊടിയേറുന്നു







