കൊയിലാണ്ടിയിൽ ആവേശമായി ‘വേട്ടക്കളം’; ശനിയാഴ്ച കൊയിലാണ്ടി സ്റ്റേഡിയത്തിൽ

കൊയിലാണ്ടി: SR3 പ്രൊഡക്ഷൻസും സ്കൈഫ്ലെയർ എൻ്റർടൈൻമെന്റ്സും കൈകോർത്ത് സംഘടിപ്പിക്കുന്ന മെഗാ മ്യൂസിക്കൽ ഷോ ‘വേട്ടക്കളം’ ജനുവരി 24-ന് കൊയിലാണ്ടി സ്പോർട്‌സ് കൗൺസിൽ സ്റ്റേഡിയത്തിൽ അരങ്ങേറും. റാപ്പർ വേടൻ, ഗായകരായ സൂരജ് സന്തോഷ്, അഞ്ജു ജോസഫ് എന്നിവർ നയിക്കുന്ന സംഗീത നിശ വൈകുന്നേരം 5:30 മുതൽ രാത്രി 10 മണി വരെ നീണ്ടുനിൽക്കും. അത്യാധുനിക ശബ്ദ-വെളിച്ച വിന്യാസങ്ങളോടെ ഒരുക്കുന്ന ഈ ഷോ കൊയിലാണ്ടിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ പവർപാക്ക്ഡ് പരിപാടിയായിരിക്കുമെന്ന് സംഘാടകർ അറിയിച്ചു.
പോലീസ്, എക്സൈസ്, ഫയർഫോഴ്‌സ്, മുനിസിപ്പാലിറ്റി, വ്യാപാരി വ്യവസായി സംഘടനകൾ തുടങ്ങി വിവിധ വകുപ്പുകളുടെയും സംഘടനകളുടെയും പൂർണ്ണമായ സഹകരണത്തോടും പിന്തുണയോടും കൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വിപുലമായ സുരക്ഷാ സംവിധാനങ്ങളാണ് സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുള്ളത്.

യുവാക്കൾക്കും കുടുംബങ്ങൾക്കും ഒരുപോലെ ആസ്വദിക്കാവുന്ന രീതിയിലുള്ള ക്രമീകരണങ്ങൾ സംഘാടകർ ഉറപ്പാക്കിയിട്ടുണ്ട്. കൊയിലാണ്ടിയുടെ മണ്ണിൽ ആദ്യമായി എത്തുന്ന ഇത്തരമൊരു സംഗീത മാമാങ്കത്തെ വരവേൽക്കാൻ നാട് ഒരുങ്ങിക്കഴിഞ്ഞു. പരിപാടിയുടെ ടിക്കറ്റുകൾ ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി ഇപ്പോൾ ലഭ്യമാണെന്ന് SR3 പ്രൊഡക്ഷൻസ് അറിയിച്ചു.

Leave a Reply

Your email address will not be published.

Previous Story

എം.ജി.എസ്. ഹിസ്റ്ററി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്ര സെമിനാർ

Next Story

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

Latest from Local News

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ജനുവരി 24 ശനിയാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.. 1.യൂറോളജി വിഭാഗം ഡോ. സായി വിജയ് 4:00

എം.ജി.എസ്. ഹിസ്റ്ററി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ചരിത്ര സെമിനാർ

എം.ജി.എസ്.ഹിസ്റ്ററി ഫൗണ്ടേഷന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തോടെ വഞ്ഞേരി ഗ്രന്ഥവരി എന്ന ”ചരിത്ര ഉപദാനം” എന്ന വിഷയത്തില്‍സെമിനാര്‍ സംഘടിപ്പിച്ചു. ”വഞ്ഞേരി

പെൻഷൻ പരിഷകരണവും കുടിശ്ശികയായ ക്ഷാമശ്വാസവും ഉടനെ അനുവദിക്കുക

കേരള സ്റ്റേറ്റ് സിർവീസ് പെൻഷനേഴ്സ് യൂണിയൻ ചിങ്ങപുരം യൂണിറ്റ് വാർഷിക പൊതുയോഗം സി കെ ജി. കാന്റീൻ ഹാളിൽ പ്രസിഡന്റ്‌ രവീന്ദ്രൻ

ചേലിയ എടവന ഭഗവതി ക്ഷേത്രോത്സവം കൊടിയേറി

ചേലിയ എടവന ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കൊടിയേറി. ബ്രഹ്മശ്രീ മേപ്പാടില്ലത്ത് സുബ്രഹ്മണ്യൻ നമ്പൂതിരിയുടെ മുഖ്യ കാർമ്മികത്വത്തിലായിരുന്നു ചടങ്ങുകൾ, ഉദയാസ്തമന നാമം ജപം,

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ അന്തരിച്ചു

കൊയിലാണ്ടി കൊരയങ്ങാട് തെരു മങ്കുംണ്ടും കര ബാലകൃഷ്ണൻ (87) അന്തരിച്ചു. വിമുക്തഭടനായിരുന്നു. ഭാര്യ. ദേവകി .മക്കൾ അനിത (പാസ്പോർട്ട് ഓഫീസർ ഗോവ),