എം.ജി.എസ്.ഹിസ്റ്ററി ഫൗണ്ടേഷന്‍ മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ചരിത്രവിഭാഗത്തിന്റെ സഹകരണത്തോടെ വഞ്ഞേരി ഗ്രന്ഥവരി എന്ന ”ചരിത്ര ഉപദാനം” എന്ന വിഷയത്തില്‍സെമിനാര്‍ സംഘടിപ്പിച്ചു. ”വഞ്ഞേരി ഗ്രന്ഥവരിയും മധ്യകാല കേരളത്തിലെ സാമൂഹ്യജീവിതവും” എന്ന വിഷയത്തില്‍ ഡോ.വി.വി.ഹരിദാസന്‍ ”വഞ്ഞേരി ഗ്രന്ഥവരി പഠനവും പൊരുളും” എന്ന വിഷയത്തില്‍ ഡോ.കെ.പി.രാജേഷും പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു, ഡോ.കെ.എ.എം.അന്‍വര്‍ ഗവേഷണ ചര്‍ച്ചകള്‍ക്ക് നേതൃത്വം വഹിച്ചു. ഡോ.ഷിനോയ് ജെസിന്ത് സ്വാഗതം പറഞ്ഞു. ഡോ.പി.വേണു അദ്ധ്യക്ഷത വഹിച്ചു. സതി രാമചന്ദ്രന്‍ ഡോ.എം.സി.വസിഷ്ഠ് എന്നിവര്‍ സംസാരിച്ചു
