പെരുവണ്ണാമൂഴി: മൂന്നു് ദിവസം നീണ്ടു നിൽക്കുന്ന ചെമ്പനോട സെൻ്റ് ജോസഫ്സ് ഇടവക ദേവാലയ തിരുനാൾ തുടങ്ങി. വികാരി ഫാ.ഡൊമിനിക് മുട്ടത്തു കുടിയിൽ കൊടി ഉയർത്തി. നാളെ (വെള്ളി) ഉച്ചകഴിഞ്ഞ് 3 ന് തിരുസ്വരൂപ പ്രതിഷ്ഠ.4. 30 ന് നവ വൈദീകൻ ഫാ. നവീൻ പുറത്തൂട്ടിൻ്റെ കാർമികത്വത്തിൽ ആഘോഷമായ തിരുനാൾ കുർബാന. തിരുനാൾ സന്ദേശം: നവ വൈദീകൻ ഫാ.അലൻ പോത്തനാം മൂഴിയിൽ. 6.30ന് പ്രദക്ഷിണം, വാദ്യമേളങ്ങൾ, ആകാശ വിസ്മയം. സമാപന ദിനമായ ഞായറാഴ്ച കാലത്ത് 6.30ന് വി. കുർബാന. 10 ന് നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് നവ വൈദീകൻ ഫാ.ജോസഫ് മലമ്പേൽ കാർമികനാകും. തുടർന്ന് പ്രദക്ഷിണം, സമാപനാശീർവാദം, സ്നേഹ വിരുന്ന്. വൈകീട്ട് 7ന് ഇടവകയിലെ ഭക്തസംഘടനകൾ ഒരുക്കുന്ന കലാ സന്ധ്യ. തിങ്കളാഴ്ച സെൻ്റ് ജോസഫ്സ് ഹൈസ്കൂളിൻ്റെ സുവർണ ജൂബിലി ആഘോഷങ്ങൾ, ഗാനമേള.
