ഇരിങ്ങൽ അറുവയിൽ ശ്രീ കുട്ടിച്ചാത്തൻ ക്ഷേത്ര മഹോത്സവം 22ന് തുടങ്ങും. 22ന് രാത്രി 7 മണിക്ക് നാടകം “ഇത് ശാകുന്തള പർവ്വം”. എട്ടുമണിക്ക് മെഗാ മ്യൂസിക് നൈറ്റ്. 23ന് രാവിലെ ഏഴു മുതൽ ബസ്റ്റ് ഓഫ് ഡാൻസ്, 24ന് കാലത്ത് 8:00 കലവറ നിറക്കൽ. വൈകിട്ട് 6 30ന് ആട്ടക്കളിയും, തിരുവാതിരയും. 25ന് വൈകീട്ട് ഭഗവതി സേവ, ഭക്തി ഗാനസുധ. 26ന് കാലത്ത് എട്ടുമണിക്ക് കൊടിയേറ്റം 11 മുതൽ 4 മണി വരെ തെയ്യം ഫോട്ടോഗ്രാഫി മത്സരം. 27 ന് വിവിധ വരവുകൾ. ഏഴുമണിക്ക് വെള്ളാട്ടുകൾ, തിറകൾ, പൂക്കലം വരവുകൾ. 28ന് തിറകൾ.
